ഒരു സ്കോട്ടിഷ് ഡോക്ടറും സ്ത്രീകളുടെ മെഡിക്കൽ ആരോഗ്യ പ്രശ്നങ്ങളുടെ പ്രചാരകയുമായിരുന്നു മാർഗരറ്റ് ഐഡ ബാൽ‌ഫോർ‌, CBE എഫ്‌ആർ‌സി‌ജി (ജീവിതകാലം: 21 ഏപ്രിൽ 1866 - ഡിസംബർ 1, 1945). അവർ ഇന്ത്യയിലെ വൈദ്യശാസ്ത്ര വികസനത്തിന് നിർണായക സംഭാവനകൾ നൽകി.[1] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവരുടെ സമഗ്രമായ എഴുത്തുകൾ ഇന്ത്യയിലെയും ആഫ്രിക്കയിലെയും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ ആവശ്യങ്ങളെക്കുറിച്ചും അവർ ജീവിച്ചിരുന്ന അനാരോഗ്യകരമായ അന്തരീക്ഷത്തെക്കുറിച്ചും പലരെയും അറിയിച്ചു.[2]

Margaret Ida Balfour
ജനനം(1866-04-21)21 ഏപ്രിൽ 1866
മരണം1 ഡിസംബർ 1945(1945-12-01) (പ്രായം 79)
ദേശീയതScottish
വിദ്യാഭ്യാസംEdinburgh School of Medicine for Women
അറിയപ്പെടുന്നത്pioneer and campaigner for women's health in India
Medical career
ProfessionMedical doctor
InstitutionsThe Women’s Medical Service for India
Notable prizesGold Kaisar-i-Hind Medal for public service to India

ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

ഫ്രാൻസെസ് ഗ്രേസ് ബ്ലെയ്ക്കി (1820–1891), സ്കോട്ടിഷ് അക്കൗണ്ടന്റ് റോബർട്ട് ബാൽഫോർ (1818–1869) എന്നിവരുടെ മകളായ മാർഗരറ്റ് ബാൽഫോർ 1866 ൽ എഡിൻബർഗിൽ ജനിച്ചു.[2] അവളുടെ സഹോദരന് സ്കാർലറ്റ് പനി പിടിപെട്ടു, ഇത് 51 വയസ്സുള്ള തന്റെ പിതാവിന് ബാധിക്കുകയും അദ്ദേഹം മരണമടയുകയും ചെയ്തു. അദ്ദേഹത്തെ ഡീൻ സെമിത്തേരിയിൽ അടക്കം ചെയ്തു. അത് ബാൽഫോറിയെ ഒരു മെഡിക്കൽ കരിയർ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരിക്കാം.[3] അക്കാലത്ത് വളരെ കുറച്ച് സ്ത്രീകൾ മാത്രമേ മെഡിസിൻ പഠിച്ചിരുന്നുള്ളൂ. ബോൾഫോർ സോഫിയ ജെക്സ്-ബ്ലെയ്ക്കിന്റെ കീഴിൽ എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ എന്ന സ്ഥലത്ത് പഠിക്കുകയും, എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദം നേടാൻ സ്ത്രീകൾക്ക് അനുവാദമില്ലായിരുന്നതിനാൽ ഫ്രാൻസിലേക്കും ബെൽജിയത്തിലേക്കും പോയി 1891 ൽ ഒരു ഡോക്ടറായി യോഗ്യത നേടുകയും ചെയ്തു. ബിരുദം നേടിയ ശേഷം ബാൽഫോർ 1892 ൽ ഇന്ത്യയിലേക്ക് പോകുന്നതിനുമുമ്പ് സൗത്ത് ലണ്ടനിലെ ക്ലാഫാം മെറ്റേണിറ്റി ഹോസ്പിറ്റലിൽ ഡോ. ആനി മക്കാളിനൊപ്പം ഒരു വർഷം ചിലവിട്ടു.[4]

കരിയറും ഗവേഷണവുംതിരുത്തുക

ഇന്ത്യയിലെ ആദ്യത്തെ ചുമതല ലുധിയാനയിലെ സെനാന ഹോസ്പിറ്റലിന്റെ മാനേജർ എന്ന നിലയിലായിരുന്നു, അവിടെ അവർക്ക് പ്രസവ സമയത്തെ പ്രാദേശിക 'പർദ ' പാരമ്പര്യത്തെയെല്ലാം അഭിമുഖീകരിക്കേണ്ടിവന്നു. അവരുടെ വരവിന് രണ്ട് വർഷത്തിന് ശേഷം സ്ത്രീകൾക്കായി ഒരു മെഡിക്കൽ സ്കൂൾ ആരംഭിച്ചു. പിന്നീട് 18 വർഷം മെഡിക്കൽ സൂപ്രണ്ടായി ജോലി ചെയ്തു, തുടക്കത്തിൽ നഹാനിലെ ഡഫെറിൻ ഹോസ്പിറ്റലിൽ (ഇന്ത്യയുടെ വൈസ്രോയിയുടെ ഭാര്യ ലേഡി ഡഫെറിൻ്റെ ധനസഹായത്താൽ നിർമ്മിച്ചത്), അവിടെ 1902 വരെ ജോലി ചെയ്തു, തുടർന്ന് പട്യാലയിലെ ഡഫെറിൻ ഹോസ്പിറ്റലിൽ 1914 വരെ ജോലി ചെയ്തു. [5]

ആദ്യകാലത്ത് ബാൽഫോർ നേടിയ വിജയം മൂലം അവർ 1914 ൽ പഞ്ചാബിലെ സിവിൽ ഹോസ്പിറ്റലുകളുടെ ഇൻസ്പെക്ടർ ജനറലിന്റെ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. രണ്ടുവർഷത്തിനുശേഷം, അവർ പുതുതായി രൂപീകരിച്ച വിമൻസ് മെഡിക്കൽ സർവീസിന്റെ ചീഫ് മെഡിക്കൽ ഓഫീസറായി, 1924 വരെ അവിടെ തുടർന്നു. [4] അതേസമയം, ബൽഫോർ എട്ട് വർഷം ദില്ലിയിലും സിംലയിലും ഇന്ത്യയിലെ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ കൗണ്ടസ് ഓഫ് ഡഫെറിൻസ് ഫണ്ട് ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. [5] 1920-ൽ ബാൽഫോറിന് ഇന്ത്യയിലെ പൊതുസേവനത്തിനുള്ള കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു. [6]

ബാൽഫോർ 1924 ൽ ഇന്ത്യയിലെ ഔദ്യോഗിക ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് മടങ്ങി, അവിടെ അവർ ഒരു സിബിഇ ആയി നിയമിതനായി. [5] എന്നിരുന്നാലും ഇന്ത്യൻ വനിതകൾക്കുവേണ്ടി അവർ തുടർന്നും പ്രവർത്തിച്ചു.

യുകെയിൽ താമസിക്കുന്ന സമയത്ത്, ബാൽഫോർ ഇന്ത്യയിലേക്ക് നിരവധി സന്ദർശനങ്ങൾ നടത്തി, പ്രത്യേകിച്ചും ഡോ. ലൂസി വിൽസുമായി ട്രോപ്പിക്കൽ അനീമിയകളെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട്. [5] 1929-ൽ റൂത്ത് യങ്ങുമായി ചേർന്ന്, ഇന്ത്യയിലെ മെഡിക്കൽ രംഗത്തെ സ്ത്രീകളുടെ ചരിത്രമായ ദ വർക്ക് ഓഫ് മെഡിക്കൽ വുമൺ ഇൻ ഇന്ത്യ പ്രസിദ്ധീകരിച്ചു. [7] ആ വർഷം തന്നെ ബാൽഫോർ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്റ്റ്സ് ഫെലോ ആയി. 1930 ൽ ബോംബെയിലെ വനിതാ മിൽ തൊഴിലാളികൾക്കിടയിലെ പ്രസവാവസ്ഥയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച ബാൽഫൗഫ്, ഓവർസീസ് അസോസിയേഷൻ ഓഫ് മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി.

1930 കളിൽ, യുകെയിലെ മാതൃ ആരോഗ്യ പ്രശ്‌നങ്ങളിലും ബാൽഫോർ താൽപ്പര്യം പ്രകടിപ്പിച്ചു , 1935 ൽ ജോവാൻ കാതറിൻ ഡ്രൂറിയുമായി ചേർന്ന് മദർഹുഡ് ഇൻ സ്പെഷ്യൽ ഏരിയാസ് ഓഫ് ഡർഹാം ആൻഡ് ടൈനെസൈഡ് പ്രസിദ്ധീകരിച്ചു, 1938 ൽ സ്റ്റഡി ഓഫ് ദ എഫക്റ്റ് ഓൺ മദർ ആൻഡ് ചൈൾഡ് ഓഫ് ഗെയിൻഫുൾ ഒക്കുപ്പേഷൻ ഡ്യൂറിങ്ങ് പ്രെഗ്നൻസി പ്രസിദ്ധീകരിച്ചു. [8] [9]

രണ്ടാം ലോകമഹായുദ്ധസമയത്ത്, ബാൽഫോർ ലണ്ടനിലെ ഒരു എആർപി മെഡിക്കൽ ഓഫീസറും ദേശീയ വനിതാ കൗൺസിൽ അംഗവുമായി. [5]

അംഗീകാരങ്ങളും അവാർഡുകളുംതിരുത്തുക

1920 ൽ ബാൽ‌ഫോറിന് ഗോൾഡ് കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു [6] റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അവരെ ഒരു ഫെലോ ആക്കി. [3] 1929 ൽ അവർ ആൾ ഇന്ത്യ അസോസിയേഷൻ ഓഫ് മെഡിക്കൽ വുമൺ പ്രസിഡന്റായി. അവർക്ക് സിബിഇ സ്ഥാനം നൽകി ആദരിച്ചു .

കൂടുതൽ വായനയ്ക്ക്തിരുത്തുക

  • എസ് ഹോഡ്ജസ്, റീപ്രൊഡക്റ്റീവ് ഹെൽത്ത് ഇൻ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്സ്, കോണ്ട്രൊവേഴ്സീസ് (ഇന്ത്യയിലെ പ്രത്യുത്പാദന ആരോഗ്യം: ചരിത്രം, രാഷ്ട്രീയം, വിവാദങ്ങൾ), ഓറിയൻറ് ലോംഗ്മാൻ, ന്യൂഡൽഹി 2006,ISBN 81-250-2939-7

അവലംബംതിരുത്തുക

  1. The biographical dictionary of Scottish women : from the earliest times to 2004 (Reprinted. പതിപ്പ്.). Edinburgh: Edinburgh University Press. 2006. ISBN 0748617132.
  2. 2.0 2.1 Windsor, Laura Lynn (2002). Women in medicine : an encyclopedia. California: ABC-CLIO. പുറം. 19. ISBN 1576073920. ശേഖരിച്ചത് 21 February 2015.
  3. 3.0 3.1 Blog, RCOG Heritage Collections (2017-11-01). "Pioneers: Margaret Ida Balfour (1865-1945) FRCOG 1931". Royal College of Obstetricians and Gynaecologists Heritage Blog (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-17.
  4. 4.0 4.1 ""'One of the great leaders among medical women in India'". Wellcome Library. Retrieved 2017-12-28". Wellcome Library.
  5. 5.0 5.1 5.2 5.3 5.4 "Margaret Balfour, C.B.E., M.D., F.R.C.O.G.". The British Medical Journal. 2 (4432): 866–867. 15 December 1945. doi:10.1136/bmj.2.4432.866. JSTOR 20364930.
  6. 6.0 6.1 Clark, Linda E. (2008). Women and achievement in nineteenth century Europe. Cambridge University Press. പുറം. 223. ISBN 978-0521658782.
  7. Balfour, Margaret, Ida; Young, Ruth (1929). The work of medical women in India. H. Milford.
  8. Balfour, Margaret Ida; Drury, Joan Catherine (1935). Motherhood in the Special Areas of Durham and Tyneside. Council of Action. ശേഖരിച്ചത് 21 February 2015.
  9. Balfour, Margaret Ida (1938). A Study of the Effect on Mother and Child of Gainful Occupation During Pregnancy. H.R. Grubb. ശേഖരിച്ചത് 21 February 2015.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ഐഡ_ബാൽഫോർ&oldid=3570721" എന്ന താളിൽനിന്ന് ശേഖരിച്ചത്