ഒളിമ്പിക്സിൽ ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയാണ് മാർഗരറ്റ് ഇവ്സ് അബ്ബോട്ട്. 1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ 47 പോയിന്റോടെ അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ചീനപ്പിഞ്ഞാണമാണ് മാർഗരറ്റിനു ഒന്നാം സമ്മാനമായി ലഭിച്ചത്. 1900 ഒളിമ്പിക്സിൽ മെഡലുകൾക്കു പകരം വിലപിടിപ്പുള്ള കരകൗശല വസ്തുക്കളാണ് സമ്മാനമായി നൽകിയത്. 1900 ഒളിമ്പിക്സിലാണ് വനിതകൾക്കു മത്സരിക്കാൻ ആദ്യമായി അനുവാദം നൽകിയത്.[2] ഗോൾഫ്, ടെന്നീസ്, തുഴച്ചിൽ എന്നീ ഇനങ്ങളിലായി 11 വനിതാ കായികതാരങ്ങൾ പങ്കെടുത്തു.

മാർഗരറ്റ് ഇവ്സ് അബ്ബോട്ട്
വ്യക്തിവിവരങ്ങൾ
വിളിപ്പേര്(കൾ)മർദ
ജനനം(1878-06-15)ജൂൺ 15, 1878
കൽക്കട്ട, ഇന്ത്യ
മരണംജൂൺ 10, 1955(1955-06-10) (പ്രായം 76)
ഗ്രീൻവിച്ച്, കണക്ടികട്ട്[1]
തൊഴിൽകായികതാരം
സജീവമായ വർഷങ്ങൾ1897–1955
ജീവിതപങ്കാളി(കൾ)ഫിൻലെ പീറ്റർ ‍ഡ്യൂൺ (m. 1902)
Sport
രാജ്യംഅമേരിക്ക
കായികയിനംവനിതകൾക്കായുള്ള ഗോൾഫ്
ക്ലബ്ചിക്കാഗോ ഗോൾഫ് ക്ലബ്
നേട്ടങ്ങൾ
ഒളിമ്പിക് ഫൈനൽ1900 ലെ വേനൽക്കാല ഒളിമ്പിക്സ്

വേണ്ട രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു ഒളിമ്പിക്സ് അല്ലായിരുന്നു 1900 ലേത്. താൻ പങ്കെടുക്കുന്നുത് ഒളിമ്പിക്സിലായിരുന്നു എന്നത് മാർഗരറ്റിനു പോലും അറിവുണ്ടായിരുന്നില്ല.

അവലംബം തിരുത്തുക

  1. Bierstedt, Rainald (2012). Abschlag Rio: Jugend Trainiert Golf Für Olympia (in ജർമ്മൻ) (3rd ed.). BoD – Books on Demand. p. 69. ISBN 3848209705.
  2. "മാർഗരറ്റ് അബ്ബോട്ട്". womengolfersmuseum.com. Archived from the original on 2016-06-18. Retrieved 2016-06-18.{{cite web}}: CS1 maint: bot: original URL status unknown (link)