മാർക്ക് വോ

ക്രിക്കറ്റ് കളിക്കാരൻ

ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു മാർക്ക് എഡ്വേർഡ് വോ. 1991 മുതൽ 2002 വരെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ നാലാമനായി ബാറ്റ് ചെയ്തിരുന്നു. ഏക്ദിനത്തിൽ 1988-ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ചു.

മാർക്ക് വോ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മാർക്ക് എഡ്വേർഡ് വോ എ എം
ജനനം (1965-06-02) 2 ജൂൺ 1965  (59 വയസ്സ്)
Canterbury, New South Wales, Australia
വിളിപ്പേര്Junior
ബാറ്റിംഗ് രീതിവലംകൈയൻ
ബൗളിംഗ് രീതിവലംകൈയൻ മീഡിയം/ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾസ്റ്റീവ് വോ, ഡീൻ വോ (സഹോദരന്മാർ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 349)25 ജനുവരി 1991 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്19 ഒക്ടോബർ 2002 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 105)11 December 1988 v പാകിസ്താൻ
അവസാന ഏകദിനം3 February 2002 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.6
പ്രാദേശിക തലത്തിൽ
വർഷംടീം
1985–2004ന്യൂ സൗത്ത് വെയിൽ‌സ്
1988–2002എസെക്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 128 244 368 435
നേടിയ റൺസ് 8029 8500 26855 14663
ബാറ്റിംഗ് ശരാശരി 41.81 39.35 52.04 39.10
100-കൾ/50-കൾ 20/47 18/50 81/133 27/85
ഉയർന്ന സ്കോർ 153* 173 229* 173
എറിഞ്ഞ പന്തുകൾ 4853 3687 15808 6947
വിക്കറ്റുകൾ 59 85 208 173
ബൗളിംഗ് ശരാശരി 41.16 34.56 40.98 33.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 1 3 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 5/40 5/24 6/68 5/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 181/– 108/– 452/– 201/–
ഉറവിടം: cricketarchive.com, 19 August 2007

നേട്ടങ്ങൾ

തിരുത്തുക

സ്ലിപ്പിൽ എക്കലത്തെയും മികച്ച ഫീൽഡറായി മാർക്കിനെ വിലയിരുത്തിയിരുന്നത്. ടെസ്റ്റിൽ വിക്കറ്റ് കീപ്പർ അല്ലാതെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന നേട്ടം 2009-ൽ ദ്രാവിഡ് മറികടക്കുന്നതിനു മുൻപ് മാർക്കിന്റെ പേരിലായിരുന്നു.[1] ഏകദിന ക്രികറ്റിൽ ഓൾ റൗണ്ടറായി തുടങ്ങിയതെങ്കിലും പിന്നിട് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ജീവിതരേഖ

തിരുത്തുക

1965 ജൂൺ 2നു ന്യൂ സൗത്ത് വെയിൽസിലെ കാന്റർബറിയിൽ ഇരട്ടക്കുട്ടികളിൽ ഒരാളായി ജനിച്ചു. മുൻ ഓസ്ട്രേലിയൻ ടീം അംഗം സ്റ്റീവാണ് മാർക്കിന്റെ ഇരട്ടസഹോദരൻ. മാർക്കിന്റെ അച്ചൻ ബാങ്ക് ഉദ്യോഗസ്തനും അമ്മ ന്യൂ സൗത്ത് വെയിൽ‌സ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപികയായിരുന്നു.

"https://ml.wikipedia.org/w/index.php?title=മാർക്ക്_വോ&oldid=2784876" എന്ന താളിൽനിന്ന് ശേഖരിച്ചത്