മാർക്കോ ബല്ലോക്കിയോ

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേതാവ്

ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് മാർക്കോ ബല്ലോക്കിയോ(ജനനം : 9 നവംബർ 1939). ഇറ്റലിയുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നവയാണ് ബലോക്കിയോയുടെ ചിത്രങ്ങളെല്ലാം . 42ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മാർക്കോ ബല്ലോക്കിയോ
ജനനം (1939-11-09) 9 നവംബർ 1939  (84 വയസ്സ്)
ഇറ്റലി
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥകൃത്ത്
സജീവ കാലം1962–ഇന്നുവരെ

ജീവിതരേഖ

തിരുത്തുക

ഇറ്റലിയിലെ ബോബിയോസിൽ 1939 ൽ ജനിച്ച മാർക്കോ ബല്ലോക്കിയോ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര പഠനം തുടങ്ങി. 'അബ്ബാസോ ലോസിയോ' (1961) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാലോകത്ത് എത്തിയത്. 1965 ൽ പുറത്തിറങ്ങിയ 'ഫിസ്റ്റ്സ് ഇൻ ദി പോക്കറ്റ് എന്ന വിഖ്യാത ചിത്രം അദ്ദേഹത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തു. ലൊക്കാർനോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ സെയിൽ അവാർഡ് ലഭിച്ചു. കുടുംബത്തിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഈ സിനിമ നിർമ്മിച്ചത്.

രാഷ്ട്രീയം

തിരുത്തുക

കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളിൽ ആകൃഷ്ടനായി ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നശേഷമുള്ള ചിത്രങ്ങളിലെല്ലാം രാഷ്ട്രീയം പ്രധാന ഘടകമായിരുന്നു. പസോലിനിയുടെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം ഇറ്റാലിയൻ കമ്മ്യൂണിസ്‌റ്റ് യൂണിയനിൽ അംഗമായിരുന്നു. നിരീശ്വര വാദിയാണ്.[1] 2006 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു.

ഫിലിമോഗ്രാഫി

തിരുത്തുക
  • 'ഡെവിൾ ഇൻ ദി ഫ്‌ളഷ്'
  • 'ഡോർമന്റ് ബ്യൂട്ടി'
  • 'ഫിസ്റ്റ്സ് ഇൻ ദി പോക്കറ്റ്'
  • 'ഗുഡ്‌മോണിങ് നൈറ്റ്'
  • 'സോറൽ'
  • 'വിൻസിയർ'
  • 'ദി വെഡ്ഡിങ് ഡയറക്ടർ'

പുരസ്കാരങ്ങൾ

തിരുത്തുക
  • ലൊക്കാർനോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ സെയിൽ അവാർഡ്
  • വെനീസ് അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (2011)
  • തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (2014)
  1. "Interview to Studiocinema". Archived from the original on 2012-03-26. Retrieved 2014-12-06.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർക്കോ_ബല്ലോക്കിയോ&oldid=4092857" എന്ന താളിൽനിന്ന് ശേഖരിച്ചത്