മാർക്കൊ വോവ്ച്ചോക്ക് (ഉക്രേനിയൻ: Марко́ Вовчо́к, യഥാർത്ഥനാമം മരിയ വിലിൻസ്കയ, റഷ്യൻ: Мария Александровна Вилинская; ജീവിതകാലം 22 ഡിസംബർ 1833 – 10 ആഗസ്റ്റ് 1907) ഒരു ഉക്രേനിയൻ-റഷ്യൻ സാഹിത്യകാരിയായിരുന്നു. അവരുടെ തൂലികാനാമം മാർക്കോ വാവ്ച്ചോക്ക് എന്നായിരുന്നു.[1]

Mariya Vilinska
Марія Олександрівна Вілінська
ജനനം22 December 1833
Yekaterininskoye selo, Yeletsk uyezd, Oryol Governorate, Russian Empire
മരണം10 ഓഗസ്റ്റ് 1907(1907-08-10) (പ്രായം 73)
Nalchik, Tersk Oblast, Russian Empire
തൂലികാ നാമംMarko Vovchok
Марко Вовчок
തൊഴിൽWriter, translator
Ukrainian post stamp dedicated to Marko Vovchok.

മുൻകാലജീവിതം

തിരുത്തുക

മരിയ വിലിൻസ്ക 1833 ൽ റഷ്യൻ സാമ്രാജ്യത്തിലെ ഒർയോൾ ഗവർണറേറ്റിൽ  ജനിച്ചത്. ഒരു ആർമി ഓഫീസറുടെ മകളായിരുന്ന അവർക്ക് 7 ആമത്തെ വയിസിൽ പിതാവിനെ നഷ്ടപ്പെടുകയും അമ്മായിയുടെ സംരക്ഷണയിൽ അവരുടെ എസ്റ്റേറ്റിൽ താമസിക്കുകയും ചെയ്തു. അവിടെ നിന്ന് ഉപരിപഠനാർത്ഥം ഇപ്പോൾ ഉക്രെയിനിലുള്ള സ്ഥലമായ ഖാർകോവിലേയ്ക്കും പിന്നീട് ഒർയോളിലേയ്ക്കും പോയി. 1851 ൽ ഉക്രയിനിലേയ്ക്കു തിരിച്ചു വരുകയും പുരാണകഥാകാരനും നരവംശശാസ്ത്രജ്ഞനുമായിരുന്ന അഫനാസി മാർക്കോവിച്ചിനെ വിവാഹം കഴിക്കുകയും ചെയ്തു.[2] 1851 മുതൽ 1858 വരെയുള്ള കാലഘട്ടത്തിൽ അവർ കീവിലെ ചെർണിഹിവിലും നെംയെറിവലും ജീവിക്കുകയും ഭർത്താവിനെ അദ്ദേഹത്തിൻറെ നരവംശശാസ്തസംബന്ധമായ വിഷയങ്ങളിൽ സഹായിക്കുകയും ഉക്രയിൻ സംസ്കാരം, ഭാഷ എന്നിവ പഠിക്കാനാരംഭിക്കുകയും ചെയ്തു.

1857 ൽ മാർക്കൊ വോവ്ച്ചോവ് “Narodni opovidannya” (നാടോടിക്കഥകൾ) എന്ന പുസ്തം പ്രസിദ്ധീകരിച്ചു. ഇത് ഉക്രേനിയൻ സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ഇത് പിന്നീട് ഇവാൻ ടർഗെനേവ് എഡിറ്റി ചെയ്ത് റഷ്യൻ ഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്ത് 1859 ൽ “Ukrainskie narodnye rasskazy” (ഉക്രേനിയൻ നാടോടിക്കഥകൾ) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1859 ൽ സെൻറ് പീറ്റേർസ്ബർഗ്ഗിൽ കുറച്ചുകാലം തങ്ങിയശേഷം മാർക്കോ വോവ്ച്ചോവ് മദ്ധ്യയൂറോപ്പിലേയക്കു പോകുകയും ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലാൻറ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. 1867 മുതൽ 1878 വരെയുള്ള കാലത്ത് വീണ്ടും സെൻറ് പീറ്റേർസ്ബർഗ്ഗിലെത്തി. അവിടെ ഉക്രേനിയൻ ഭാഷയ്ക്കു വിലക്കേർപ്പെടുത്തിയതിനാൽ റഷ്യൻ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്ത് മാഗസിനുകളിലെഴുതിയിരുന്നു.

വോവ്ച്ചോവ് റഷ്യൻ ഭാഷയിൽ “Zhivaya dusha” (The living soul, 1868), “Zapiski prichyotnika” (Notes of a junior deacon, 1870), “V glushi” (In the backwoods, 1875) എന്നിങ്ങനെ നിരവധി നോവലുകൾ എഴുതിയിരുന്നു. 1878 മുതൽ അവർ വടക്കൻ കോക്കസസ് പ്രദേശത്തും 1885 മുതൽ 1893 വരെയുള്ള കാലത്ത് കീവ് ഗവർണറേറ്റിലും ജീവിച്ചു. 1900 ൻറെ ആരംഭത്തിൽ അവർ ഉക്രേനിയൻ പബ്ലിഷർമാരുമായി വീണ്ടും ബന്ധം സ്ഥാപിച്ചിരുന്നു. നോവലുകളും ചെറുകഥകളും കൂടാതെ ഫ്രഞ്ചിൽനിന്ന് റഷ്യൻഭാഷയിലേയ്ക്കും ഉക്രയിൻ ഭാഷയിലേയ്ക്കും വിവർത്തനങ്ങളും നടത്തിയിരുന്നു. മൊഴിമാറ്റം ചെയ്തവയിൽ ജൂലിയസ് വെർനെയുടെ കൃതികളും ഉൾപ്പെടുന്നു. 1907 ആഗസ്റ്റ് 10 ന് റഷ്യൻ സാമ്രാജ്യത്തിലെ നാൽച്ചിക് എന്ന സ്ഥലത്തുവച്ച് അവർ അന്തരിച്ചു.

  1. Марко Вовчок: фатальна жінка української літератури Archived 2016-09-24 at the Wayback Machine. (in Ukrainian)
  2. Martha Bohachevsky-Chomiak. Feminists Despite Themselves: Women in Ukrainian Community Life, 1884–1939 (Edmonton: Canadian institute of Ukrainian Studies, 1988), p. 9.
"https://ml.wikipedia.org/w/index.php?title=മാർക്കൊ_വോവ്ച്ചോക്ക്&oldid=3673047" എന്ന താളിൽനിന്ന് ശേഖരിച്ചത്