മാർക്കസ് ബാർട്ട്ലി (1917 - 14 മാർച്ച് 1993)[1] നിരവധി ഇന്ത്യൻ സിനിമകളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ഫോട്ടോഗ്രാഫറായിരുന്നു.1935 ൽ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസ് ഫോട്ടോഗ്രാഫറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ന്യൂസ് ക്യാമറാമാനായി. പാതാള ഭൈരവി, മായാ ബസാർ, ചെമ്മീൻ തുടങ്ങിയ എക്കാലത്തെയും ക്ലാസിക്കുകളുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

മാർകസ് ബാർട്ട്‌ലി
Markas bartle.jpg
ജനനം1917 (1917)
മരണം14 ഏപ്രിൽ 1993(1993-04-14) (പ്രായം 75–76)
തൊഴിൽചലച്ചിത്രഛായാഗ്രാഹകൻ

സിനിമയിൽതിരുത്തുക

ബാർട്ട്ലി മദ്രാസിൽ എത്തിയതിന് ശേഷം പ്രഗതി സ്റ്റുഡിയോയിൽ ചേർന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1945 ൽ സ്വർഗ സീമ ആയിരുന്നു. ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിൽ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിച്ചു. ബിഎൻ റെഡ്ഡി, കെവി റെഡ്ഡി, നാഗി റെഡ്ഡി, എന്നിവരുമായുള്ള സൗഹൃദം സിനിമയിൽ അവസരങ്ങൾ ലഭിച്ചു.തുടർച്ചയായി, ബാർട്ട്ലി നാഷണൽ സ്റ്റുഡിയോ, ന്യൂടോൺ സ്റ്റുഡിയോസ്, വൗഹിനി പ്രൊഡക്ഷൻസ് തുടങ്ങിയ നിരവധി സ്റ്റുഡിയോകളിൽ പ്രവർത്തിച്ചു. യോഗി വേമന, ഗുണ സുന്ദരി കഥ, വിജയയുടെ പ്രൊഡക്ഷനുകളായ ഷാവുകാരു, പാതാള ഭൈരവി, പെല്ലിചേസി ചുടു, ചന്ദ്രഹരം, മിസ്സമ്മ, മായാ ബസാർ, അപ്പൂച്ചേസി പപ്പുകുട്, ഗുണ്ടമ്മ കഥ, ശ്രീ രാജേശ്വരി തുടങ്ങിയ മികച്ച ഹിറ്റുകൾ ഉൾപ്പെടെയുള്ള നാൽപ്പതോളം സിനിമകൾക്കും അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തു. വിലാസ് കോഫി ക്ലബ്, മുതലായവ അക്കാലത്തെ മിക്ക സൂപ്പർഹിറ്റുകളും ക്യാമറയിൽ ചലിപ്പിച്ചു. നിലാവെളിച്ചത്തിന് കീഴിലുള്ള രംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത[2].

അവാർഡുകൾതിരുത്തുക

 • 1978 ൽ മലയാളത്തിൽ ചെമ്മീൻ എന്ന ചിത്രത്തിനായി കാൻസിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്വർണ്ണ മെഡൽ നേടി[3]
 • 1970 ൽ ശാന്തി നിലയം എന്ന സിനിമക്ക് ഇൻഡ്യയിലെ മികച്ച ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് അദ്ദേഹം നേടി.
 • 1970 ൽ ശാന്തി നിലയത്തിന് മികച്ച ഛായാഗ്രാഹകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടി.

സിനിമകൾതിരുത്തുക

 • Zindagi Jeene Ke Liye (1984)
 • മാമാങ്കം (ചലച്ചിത്രം)(1979)
 • Yehi Hai Zindagi (1977)
 • Shri Rajeshwari Vilas Coffee Club *(1976) Chakra Vaakam 1974
 • Chakravakam (1974)
 • Ghar Ghar Ki Kahani (1970)
 • Shanti Nilayam (1969)
 • Saathi (1968)
 • Ram Aur Shyam (1967)
 • ചെമ്മീൻ (ചലച്ചിത്രം)(1965)
 • Gundamma Katha (1962)
 • Jagadeka Veeruni Katha (1961)
 • Appu Chesi Pappu Koodu (1958)
 • Mayabazar (1957)
 • Missamma (1955)
 • Chandraharam (1954)
 • Kalyanam Panni Paar (1952)
 • Pelli Chesi Choodu (1952)
 • Patala Bhairavi (1951)
 • Shavukaru (1950)
 • Gunasundari Katha (1949)
 • Yogi Vemana (1947)
 • Swargaseema (1945)

അവലംബംതിരുത്തുക

 1. Bio retrieved 14 August 2010 Archived 19 February 2011 at the Wayback Machine.
 2. Ace lensman recalls magic moments in the Hindu
 3. "Fifty and still refreshing in the Hindu". മൂലതാളിൽ നിന്നും 9 August 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 September 2009.
"https://ml.wikipedia.org/w/index.php?title=മാർകസ്_ബാർട്ട്‌ലി&oldid=3681546" എന്ന താളിൽനിന്ന് ശേഖരിച്ചത്