ബൂർബൺ വിസ്കി, മധുര വെർമത്ത്, അംഗോസ്റ്റുറാ ബിറ്റർസ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് മാൻഹട്ടൺ. ഇതുണ്ടാക്കുന്നതിപ്രകാരമാണ്. ആദ്യം ഒരു കാലി കോക്ക്ടൈൽ ഗ്ലാസ് ഫ്രീസറിൽ വൈയ്ക്കുക. ഒരു മിക്സിങ്ങ് ഗ്ലാസ്സിൽ രണ്ടര ഔൺസ് ബൂർബൺ, ഒരൗൺസ് വെർമത്ത്, നാല് തുള്ളി അംഗോസ്റ്റുറാ ബിറ്റർസ് , മൂന്ന് ഐസ് ക്യൂബ് എന്നിവ ചേർത്ത് ഒരു സ്റ്റിറർ വച്ച് മൃദുവായി ഇളക്കുക. ശക്തിയായി ഇളക്കിയാൽ കലങ്ങിപ്പോവും, അത്കൊണ്ട് മൃദുവായി മാത്രം ഇളക്കുക. ഫ്രീസറിൽ വച്ച ഗ്ലാസ് എടുത്ത് അതിന്റെ അറ്റത്ത് ഓറഞ്ചിന്റെ തൊലി വെട്ടിയത് പുരട്ടുക. എന്നിട്ട് ഈ ഗ്ലാസ് ഒരു പാത്രം പഞ്ചസാരയിൽ കമിഴ്ത്തുക അപ്പോൾ അറ്റത്ത് പഞ്ചസാര പിടിക്കും. പിന്നെ ഗ്ലാസ്സിൽ ഒരു ചെറി വയ്ക്കുക. ഫ്രെഷ് ചെറി അല്ല സിറപ്പിൽ പ്രിസർവ് ചെയ്ത ചെറിയാണ് ഉപയോഗിക്കേണ്ടത്. ഇനി ഇതിനു മുകളിൽ മിക്സിങ്ങ് ഗ്ലാസ്സിലെ മിശ്രിതം ഒഴിക്കുക. എന്നിട്ട് മെല്ലെ മെല്ലെ കുടിക്കുക.

മാൻഹട്ടൻ
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ
ഒരു പരമ്പരാഗത 2:1 മാൻഹട്ടൻ, കനേഡിയൻ വിസ്ക്കിയും, സ്വീറ്റ് വെർമൗത്തും, ബിറ്റേഴ്സും ചെറിയും ഉപയോഗിച്ചുണ്ടാക്കിയത്
തരം കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
വിളമ്പുന്നത് Straight up; ഐസില്ലാതെ
അലങ്കാര സജ്ജീകരണം

ചെറി

വിളമ്പുന്ന ഗ്ലാസിന്റെ തരം
കോക്ക്ടെയ്ൽ ഗ്ലാസ്
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ*
ഉണ്ടാക്കുന്ന വിധം Stirred over ice, strained into a chilled glass, garnished, and served straight up.
"https://ml.wikipedia.org/w/index.php?title=മാൻഹട്ടൻ_(കോക്ക്ടെയിൽ)&oldid=1697043" എന്ന താളിൽനിന്ന് ശേഖരിച്ചത്