വിസ്കി

(Whisky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ ധാന്യങ്ങൾ പൊടിച്ച് കൂട്ടിക്കലർത്തി ‌പുളിപ്പിച്ച് തയ്യാറാക്കി സ്വേദനം ചെയ്തെടുക്കുന്ന മദ്യമാണ് വിസ്കി[1]. പലതരം വിസ്കികളുണ്ടാക്കാൻ പലതരം ധാന്യങ്ങളാണുപയോഗിക്കുന്നത്. ബാർലി, മുളപ്പിച്ചുണക്കിയ ബാർലി (മാൾട്ട്), വരക്, മാൾട്ട് ചെയ്ത വരക്, ഗോതമ്പ്, ബക്ക് വീറ്റ്, ചോളം എന്നിവ ഇതിനുപയോഗിക്കാറുണ്ട്. മരം കൊണ്ടുണ്ടാക്കിയ വീപ്പകളിൽ സൂക്ഷിച്ചാണ് വിസ്കിക്ക് പഴക്കം വർദ്ധിപ്പിക്കുന്നത്. ഇത്തരം വീപ്പകൾ കരിഞ്ഞ ഓക്ക് തടികൊണ്ടാണ് സാധാരണ ഉണ്ടാക്കുന്നത്.

വിസ്കി "ഓൺ ദി റോക്ക്സ്" (ഐസോടു കൂടിയത്).

ലോകത്ത് പല തരം വിസ്കികളുണ്ട്. ധാന്യങ്ങളുടെ പുളിപ്പിക്കൽ, സ്വേദനം ചെയ്യൽ , മരവീപ്പകളിൽ സൂക്ഷിക്കൽ എന്നിവയാണ് ഇവയ്ക്ക് പൊതുവായുള്ള ലക്ഷണങ്ങൾ.

  1. Oxford English Dictionary, Second Edition: "In modern trade usage, Scotch whisky and Irish whiskey are thus distinguished in spelling; whisky is the usual spelling in Britain and whiskey that in the U.S."

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
whiskey എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

"https://ml.wikipedia.org/w/index.php?title=വിസ്കി&oldid=3645341" എന്ന താളിൽനിന്ന് ശേഖരിച്ചത്