മാസന്ദരാൻ സർവ്വകലാശാല
ഇറാനിലെ മാസന്ദരാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ് മസന്ദരൻ സർവകലാശാല. ബാബോൽസർ എന്ന സ്ഥലത്താണ് സർവ്വകലാശാലയുടെ ആസ്ഥാനം. നിലവിൽ മാസന്ദരാൻ പ്രവിശ്യയിലെ ഏറ്റവും വലിയ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സർവ്വകലാശാല. നേരത്തെ ഉണ്ടായിരുന്ന വിവിധ കലാലയങ്ങളൾ ചേർത്ത് 1979ലാണ് ഈ സർവ്വകലാശാല ഔദ്യോഗികമായി രൂപീകരിച്ചത്. ഇപ്പോൾ ബിരുദ പൂർവ്വ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ പഠിക്കുന്ന 12,000ത്തോളം വിദ്യാർത്ഥികളും 350 ലധികം ഫാക്കൽറ്റി അംഗങ്ങളും സർവകലാശാലയുടെ വിവിധ ഫാക്കൽറ്റികളിൽ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു.
دانشگاه مازندران | |
പ്രമാണം:Mazandaran U logo.png | |
തരം | Public |
---|---|
സ്ഥാപിതം | 1970 |
പ്രസിഡന്റ് | Prof. Dr. Kourosh Nozari |
അദ്ധ്യാപകർ | 360 |
വിദ്യാർത്ഥികൾ | 12500 |
സ്ഥലം | Babolsar, Mazandaran, Iran |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുകമുമ്പ് റെസാ ഷാ കബീർ സർവകലാശാലയായിരുന്ന മാസന്ദരാൻ സർവകലാശാല 1970ൽ സ്ഥാപിതമായ ബാബോൽസർ കോളേജ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ സയൻസസ്, 1974ൽ സ്ഥാപിതമായ കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ, 1969ൽ സ്ഥാപിച്ച ബബോൽ ഹയർ ടെക്‌നിക്കൽ സ്‌കൂൾ, 1927ൽ സ്ഥാപിതമായ സാരി കോളേജ് ഓഫ് അഗ്രികൾച്ചർ, 1957 സ്ഥാപിച്ച ഗോർഗൻ സ്‌കൂൾ ഓഫ് നാച്ചുറൽ റിസോഴ്‌സസ് എന്നിവ ലയിപ്പിച്ച് 1979ലാണ് സ്ഥാപിതമായത്. ഗോർഗൻ സ്‌കൂൾ ഓഫ് നാച്ചുറൽ റിസോഴ്‌സസ് പിന്നീട് 1986ൽ ഗോർഗൻ സർവ്വകലാശാലയായി മാറ്റി. മാസന്ദരാൻ സർവ്വകലാശാലയുടെ പൂർവ്വ രൂപമായിരുന്ന റെസ ഷാ കബീർ സർവ്വകലാശാലയുടെ രൂപകൽപ്പനയിലും അക്കാദമികമായും ഭരണപരമായും 1970കളിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റി സംഭാവന നൽകിയിരുന്നു.[1]
നിലവിൽ
തിരുത്തുക350 ഹെക്ടർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന സർവ്വകലാശാലയിൽ നിലവിൽ ആറ് പഠന വിഭാഗങ്ങൾ (ഫാക്കൽറ്റികൾ) ഉണ്ട്. നിരവധി ബിരുദ കോഴ്‌സുകളും 26 ബിരുദാനന്തര കോഴ്‌സുകളും സർവ്വകലാശാല വാഗ്ദാനം ചെയ്യുന്നുണ്ട്.
പഠന വിഭാഗങ്ങൾ
തിരുത്തുക- ആർക്കിടെക്ചർ & ആർട്ട് ഫാക്കൽറ്റി
- അടിസ്ഥാന ശാസ്ത്ര വിഭാഗം
- കെമിസ്ട്രി ഫാക്കൽറ്റി
- ഫാക്കൽറ്റി ഓഫ് ഇക്കണോമിക്സ് & അഡ്മിനിസ്ട്രേറ്റീവ് സയൻസ്
- എഞ്ചിനീയറിംഗ് & ടെക്നോളജി ഫാക്കൽറ്റി
- സാംസ്‌കാരിക പൈതൃകം, കരകൗശലം, ടൂറിസം ഫാക്കൽറ്റി
- ഹ്യൂമാനിറ്റി & സോഷ്യൽ സയൻസ് ഫാക്കൽറ്റി
- ലോ & പൊളിറ്റിക്കൽ സയൻസ് ഫാക്കൽറ്റി
- മാത്തമാറ്റിക്കൽ സയൻസസ് ഫാക്കൽറ്റി
- ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്ട് സയൻസസ് ഫാക്കൽറ്റി
- തിയോളജിക്കൽ സയൻസ് ഫാക്കൽറ്റി
- മറൈൻ & ഓഷ്യാനിക് സയൻസസ് ഫാക്കൽറ്റി
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Progress report to the Board of Governors, Reza Shah Kabir University. Harvard University Site Planning Task Force - City planning - 1976