കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഒരു സംരംഭമാണ് മാവേലി സ്റ്റോർ. സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു നൂതന വിപണനകേന്ദ്രമാണ് ഇത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സഹായധന നിരക്കിൽ ആവശ്യക്കാരന് ഇവിടെ നിന്ന് അവശ്യസാധനങ്ങൾ വിൽക്കപ്പെടുന്നു. മഹാബലിയുടെ സ്മരണാർത്ഥം ആരംഭിച്ച ഈ സ്റ്റോറുകൾ ഇപ്പോൾ കേരളീയ വിപണികളിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. മാവേലി സ്റ്റോറുകളും, മൊബൈൽ മാവേലി സ്റ്റോറുകളും ഇപ്പോൾ കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിച്ച് വരുന്നു. ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ശരാശരി നിരക്കിൽ ആവശ്യക്കാരന് ലഭ്യമാക്കുന്നു എന്നുള്ളതാണ് മാവേലി സ്റ്റോറുകൾ നൽകുന്ന ആനുകൂല്യം.[1]

മാവേലി സ്റ്റോർ ലോഗൊ

മാവേലി സ്റ്റോറുകളുടെ വിപണി കൂടുതൽ സജീവമാകുന്നത് ഉത്സവ കാലഘട്ടങ്ങളിലാണ്, ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ഉത്സവ കാലഘട്ടങ്ങളിൽ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് സാധാരണമാണ്. ഈ അവസരങ്ങളിൽ മാവേലി സ്റ്റോറുകളിൽ സാധാരണ മറ്റ് കച്ചവട സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പരമാവധി മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ആവശ്യക്കാരന് നൽകാൻ വേണ്ടി ശ്രദ്ധിക്കുന്നു. അതുകൊണ്ട് മാവേലി സ്റ്റോറുകൾ, ഇത്തരം ഉത്സവ കാലഘട്ടങ്ങളിൽ ജനങ്ങളെ കൂടുതൽ ആഘർഷിക്കുന്നു.[1]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെബ്സൈറ്റ്". Archived from the original on 2018-07-04. Retrieved 2009-11-10.
"https://ml.wikipedia.org/w/index.php?title=മാവേലി_സ്റ്റോർ&oldid=3640985" എന്ന താളിൽനിന്ന് ശേഖരിച്ചത്