മംഗലാപുരം മുതൽ തിരുവന്തപുരം വരെ പോകുന്ന പ്രതിദിന തീവണ്ടിയാണ് മാവേലി എക്സ്പ്രസ്. 16603 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട് ആലപ്പുഴ വഴി സഞ്ചരിച്ച് രാവിലെ 6.20 തിരുവന്തപുരത്തെത്തും[1]. 16604 വണ്ടി വൈകുന്നേരം 7.25 ന് പുറപ്പെട്ട് രാവിലെ 8.15 ന് മംഗലാപുരത്തെത്തും[2]. മഹാബലിയുടെ പേരിൽനിന്നുമാണ് ഈ തീവണ്ടിക്ക് മാവേലി എക്സ്പ്രസ്സ് എന്ന് നാമകരണം ചെയ്തത്. സാധാരണ ട്രെയിനുകളിൽ നിന്നു വ്യത്യസ്തമായി ഈ ട്രെയിൻ ആലപ്പുഴ വഴിയാണ് ഓടുന്നത്.

മാവേലി എക്‌സ്പ്രസ്സ്
16603മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി
16604തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്13
3 ടയർ എ.സി.2
2 ടയർ എ.സി.1
ഫസ്റ്റ് ക്ലാസ്സ്1
സെക്കൻഡ് സിറ്റർ4+1

നിർത്തുന്ന സ്ഥലങ്ങൾ

തിരുത്തുക
  1. https://indiarailinfo.com/train/maveli-express-16603/1075/1470/59
  2. https://indiarailinfo.com/train/timetable/maveli-express-16604/1076/59/1470
"https://ml.wikipedia.org/w/index.php?title=മാവേലി_എക്‌സ്പ്രസ്സ്&oldid=4104242" എന്ന താളിൽനിന്ന് ശേഖരിച്ചത്