മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിൽനിന്നും തെക്കുമാറി സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.[1]

ചരിത്രംതിരുത്തുക

 
ധ്യാനബുദ്ധൻ

9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ധ്യാനബുദ്ധന്റെ പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18- ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്. [അവലംബം ആവശ്യമാണ്]

ഡച്ച് പോരാളിതിരുത്തുക

ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്

മാവേലിക്കര ഉണ്ണികൃഷ്ണൻതിരുത്തുക

 
മാവേലിക്കര ഉണ്ണികൃഷ്ണൻ-മാവേലിക്കര ശ്രീകൃഷ്ണസ്വമിക്ഷേത്രത്തിലെ ആന

ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയാണ് മാവേലിക്കര ഉണ്ണികൃഷ്ണൻ. 1992 ൽ കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. വാങ്ങുമ്പോൾ 28 വയസ് പ്രായം ഉണ്ടായിരുന്നു.1992 മാർച്ച് 15ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ ഭട്ടതിരിപ്പാടാണ് നടക്കിരുത്തിയത്. വലിയ ശബ്ദം കേട്ടാൽ പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു [2]. സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്.[3] (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം, കളഭകേസരി എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.2018 ഒക്ടോബർ 10 ന് പുലർച്ചെ 2.4ന് ചെരിഞ്ഞു.

ചിത്രശാലതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. കോശി അലക്സ് (15 സെപ്റ്റംബർ 2014). "സ്തംഭവിളക്കിന് ഡച്ച് കാവൽ; പിന്നെ ധ്യാനബുദ്ധനും". ദേശാഭിമാനി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-13 07:45:09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2014. Check date values in: |archivedate= (help)
  2. www.youtube.com/watch?v=a8v0k4Bz_QA‎
  3. http://www.starelephants.com/elephants/directory/mavelikkara-unnikrishnan.html