ഗ്രാസിം ഫാക്ടറി

(മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ മാവൂർ എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു വ്യവസായസ്ഥാപനമാണ് ഗ്രാസിം ഫാക്ടറി. 1960-കളിൽ ആരംഭിച്ച സമയത്ത് ഇതിന്റെ പേര് മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി എന്നായിരുന്നു. ബിർള സ്ഥാപിച്ച ഫാക്ടറിയിൽ പൾപ്പും ഫൈബറുമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്താണ് വ്യവസായത്തിനായി ഭൂമി കൈമാറപ്പെട്ടത്. ഫാക്ടറിക്കൊപ്പം സ്കൂളുകൾ ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കപ്പെട്ടതോടെ പ്രദേശത്തിന്റെ മുഖച്ഛായതന്നെ അതിവേഗം മാറുകയുണ്ടായി. പ്രദേശത്തെ പരിസ്ഥിതിമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഫാക്ടറിയുടെ മാലിന്യങ്ങളായിരുന്നു. ലാഭം സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ഫാക്ടറി മാനേജ്മെന്റ് മലിനീകരണ നിയന്ത്രണനടപടികൾ കൈക്കൊണ്ടിരുന്നില്ല.

സംസ്ഥാന സർക്കാർ 1978-ൽ ഫാക്ടറി ഏറ്റെടുത്തിരുന്നുവെങ്കിലും ടെക്സ്റ്റൈൽസ് കേന്ദ്രവിഷയമായതിനാൽ കോടതി ഈ നടപടി റദ്ദാക്കുകയുണ്ടായി.[1] പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി 2001-ൽ പൂട്ടപ്പെടുകയാണുണ്ടായത്. [2]1985-ൽ ഗ്രാസിം മൂന്ന് വർഷത്തേയ്ക്ക് അടച്ചിടുകയുണ്ടായി. ഇത് പ്രദേശത്തിന്റെ സാമ്പത്തികസ്ഥിതിയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. മാവൂരിലെ 11 ആത്മഹത്യകൾക്ക് ഈ അടച്ചിടൽ കാരണമായി എന്ന് ആരോപണമുണ്ട്. 1988-ൽ കേരള സർക്കാർ ഫാക്ടറി നടത്തുന്നതിനായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ഫാക്ടറി വീണ്ടും തുറന്ന് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തു. തൊഴിൽ പ്രശ്നവും മലിനീകരണപ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തുടർന്ന് 2001-ൽ ഫാക്ടറി പ്രവർത്തനമവസാനിപ്പിച്ചു. 3000-ഓളം ആ‌ൾക്കാർക്ക് ഇതിലൂടെ തൊഴിൽ നഷ്ടപ്പെട്ടു.

ഭൂമിയുടെ നിയന്ത്രണം ഇപ്പോഴും ബിർള വ്യവസായ ഗ്രൂപ്പിനാണ്. കേരളസർക്കാർ ഇവിടെ പരിസ്ഥിതിസൗഹാർദ്ദപരമായ വ്യവസായ ഹബ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ട്.

കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്താണ് ഇവിടെ പൾപ്പ് വ്യവസായത്തിനായി ഭൂമി ഏറ്റെടുത്ത് സർക്കാർ ബിർള വ്യവസായ ഗ്രൂപ്പിന് കൈമാറിയത്. 238.41

ഏക്കർ ഭൂമി പാട്ടത്തിനും 82 ഏക്കർ ഭൂമി സ്വതന്ത്രാവകാശവുമായി ആകെ 320.41 ഏക്കർ ഭൂമിയാണ് മാവൂർ ഗ്വാളിയാർ റയോൺസ് ഫാക്ടറിക്കുള്ളത്.[2]

തൊഴിലാളി സംഘടനകൾ

തിരുത്തുക

എ.ഐ.ടി.യു.സി., സി.ഐ.ടി.യു., ബിർളകൂട്ടം എന്നിങ്ങനെ പല തൊഴിലാളി സംഘടനകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.[3]

പരിസ്ഥിതിപ്രശ്നങ്ങൾ

തിരുത്തുക

പ്രവർത്തനകാലത്ത് ചാലിയാർ പുഴ ഫാക്ടറിയിൽ നിന്നു പുറം തള്ളിയ വിഷവസ്തുക്കൾ മൂലം മലിനപ്പെട്ടിരുന്നു. ഇത് പുഴയോരത്ത് താമസിക്കുന്നവർക്ക് കാൻസറിന് കാരണമാകുന്നുണ്ട് എന്ന അഭിപ്രായമുണ്ട്.[4] ഇൻഡ്യയിൽ ഏറ്റവുമധികം കാൻസർ രോഗികളുണ്ടായ പരിസരമലിനീകരണം ഇതായിരുന്നുവെന്ന് അഭിപ്രായമുണ്ട്.[5] മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയത് മൂലം പുഴയിലെ ജൈവഘടനക്കും അജൈവ ഘടനക്കും കോട്ടം തട്ടി.കൂടാതെ പുഴയിലെ ജീവികൾക്കും മത്സ് ങ്ങൾക്കും വൻതോതിലുള്ള നാശം സംഭവിച്ചു കെ.എ. റഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാലിയാർ സംരക്ഷണ സമിതി ഗ്രാസിം ഫാക്ടറിക്കെതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നയാളാണ്.[6]

  1. "സംസ്ഥാനത്ത് പുതുതായി പത്ത് പൊതുമേഖലാസ്ഥാപനങ്ങൾ: എളമരം കരീം". ജനയുഗം. Archived from the original on 2013-05-07. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 "മാവൂരിലെ ഭൂമി വെറുതേ ഇട്ടാൽ തിരിചെ്ചടുക്കുമെന്ന് മുന്നറിയിപ്പ്". മലയാള മനോരമ. 10 സെപ്റ്റംബർ 2012. Archived from the original on 2013-05-07. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  3. "ഗ്വാളിയോർ റയോൺസ് സമര നേതാവ് മരിച്ച നിലയിൽ". ഡൂൾന്യൂസ്. 14 ഒക്റ്റോബർ 2010. Archived from the original on 2013-05-07. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ഓൾ കേരള ഫുട്‌ബോൾ ടൂർണമെന്റ്". മാതൃഭൂമി. 28 ഫെബ്രുവരി 2013. Archived from the original on 2013-03-03. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  5. "ഗോൾഫ് മൈതാനങ്ങൾ പുറംതള്ളുന്നന്നത് മാരക രാസമാലിന്യങ്ങൾ". വായനമുറി. 30 ജനുവരി 2013. Archived from the original on 2013-05-07. Retrieved 7 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  6. "Honouring a legend of the Chaliyar". The Hindu. 2009-01-10. Archived from the original on 2012-11-07. Retrieved 2009-10-10.
"https://ml.wikipedia.org/w/index.php?title=ഗ്രാസിം_ഫാക്ടറി&oldid=4021097" എന്ന താളിൽനിന്ന് ശേഖരിച്ചത്