മാലിയസ്
മാലിയസ് (ലാറ്റിൻ ഭാഷയിൽ ചുറ്റിക) മദ്ധ്യകർണ്ണത്തിലെ ഒരു ഓസിക്കിൾ അസ്ഥിയാണ്. ഇത് ഇൻകസിനോടും കർണ്ണപുടത്തോടും ബന്ധപ്പെട്ടിരിക്കുന്നു.
Bone: മാലിയസ് | |
---|---|
ഇടത്തേ മാലിയസ്. A. പിന്നിൽ നിന്ന്. B. ഉള്ളിൽ നിന്ന്. | |
വലത്തേ കർണ്ണപുടം - ഉള്ളിൽ പിൻഭാഗത്ത് മുകളിൽ നിന്നുള്ള കാഴ്ച്ച. (മാലിയസ് മദ്ധ്യഭാഗത്തായി കാണാം.) | |
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
Gray's | subject #231 1044 |
Precursor | ഒന്നാമത് ബ്രാങ്കിയൽ ആർച്ച്[1] |
MeSH | Malleus |
കർണ്ണപുടത്തിൽ നിന്ന് ശബ്ദവീചികളുണ്ടാക്കുന്ന പ്രകമ്പനങ്ങളെ ഇൻകസ് അസ്ഥിയിലേക്ക് എത്തിക്കുകയാണ് മാലിയസ് ചെയ്യുന്നത്.
മാലിയസ് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. [2] ഭ്രൂണത്തിന്റെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്നാണ് മാലിയസ് രൂപപ്പെടുന്നത്. മാൻഡിബിൾ (താടിയെല്ല്), മാക്സില്ല എന്നീ ചവയ്ക്കാനുപയോഗിക്കുന്ന അസ്ഥികളും ഇതേ ഭാഗത്തു നിന്ന് രൂപം കൊള്ളുന്നവയാണ്.
കൂടുതൽ ചിത്രങ്ങൾതിരുത്തുക
പതിനെട്ടാഴ്ച്ച പ്രായമുള്ള മനുഷ്യ ഭ്രൂണത്തിന്റെ തലയും കഴുത്തും. മെർക്കൽസ് തരുണാസ്ഥിയും ഹയോയ്ഡ് അസ്ഥിയും അനാവൃതമാക്കിയിരിക്കുന്നു.
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച.
ഇവയും കാണുകതിരുത്തുക
ലേഖന സൂചികതിരുത്തുക
- ↑ hednk-023 — Embryo Images at University of North Carolina
- ↑ Ramachandran, V. S. and Blakeslee, S. (1999) ‘'Phantoms in the Brain’', p. 210
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
- The Anatomy Wiz Archived 2017-11-16 at the Wayback Machine. Malleus