പത്തും പതിനൊന്നും ലോക്‌സഭകളിലെ അംഗവും എഴുത്തുകാരിയും ചിന്തകയും ദേശീയ വനിതാ കമീഷൻ മുൻ അംഗവുമാണ് മാലിനി ഭട്ടാചാര്യ (ജനനം : 14 ഒക്ടോബർ 1943). അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റാണ്.[1]

ജീവിതരേഖ തിരുത്തുക

പശ്ചിമബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി.. ജാദവ്പുർ സർവകലാശാലാ അധ്യാപികയായിരുന്നു. പരിസ്ഥിതി പ്രവർത്തനങ്ങളിലും എഴുത്തിലും സജീവമാണ്. 1989-96 ൽ ജാദവ്പുരിൽ നിന്ന് മമതാ ബാനർജിയെ തോൽപ്പിച്ച് ലോക്സഭാംഗമായി. പശ്ചിമബംഗാളിലെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമെന്ന നിലയിലും വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും പ്രവര്ത്തിച്ചിട്ടുണ്ട്.[2]

കൃതികൾ തിരുത്തുക

  • Nirmaner Samajikata O Bangla Upanyas (Deys Publication)
  • Gananatya Andolan
  • Bikash O Rupantar, (Monograph Publication)
  • Tinti Natika-Abobhas
  • Three Plays (Seagull Publication)
  • Romanticism in Bengal 1865 - 1914 jointly edited with Anusuya Ghosh, Gurudas Pal jointly with Pradipta Bagchi (Loksanskriti Publication)
  • Talking of Power
  • Writings of Bengali Women from Early Nineteenth Century (Stree Publications).

അവലംബം തിരുത്തുക

  1. "Malini Bhattacharya". hindustantimes. April 19, 2004. Archived from the original on 2013-12-03. Retrieved 2013 നവംബർ 25. {{cite news}}: Check date values in: |accessdate= (help)
  2. "മാലിനി ഭട്ടാചാര്യ പ്രസിഡന്റ്; ജഗ്മതി സങ്വാൻ സെക്രട്ടറി - See more at: http://www.deshabhimani.com/newscontent.php?id=384139#sthash.G7oNthK0.dpuf". ദേശാഭിമാനി. 2013 നവംബർ 25. Retrieved 2013 നവംബർ 25. {{cite news}}: Check date values in: |accessdate= and |date= (help); External link in |title= (help)
"https://ml.wikipedia.org/w/index.php?title=മാലിനി_ഭട്ടാചാര്യ&oldid=3656185" എന്ന താളിൽനിന്ന് ശേഖരിച്ചത്