നേപ്പാളിന്റെ തലസ്ഥാനനഗരിയായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്രനഗരവും, നേപ്പാളിലെ പ്രധാനപ്പെട്ട സാംസ്കാരിക പ്രദേശവുമാണ്  മാറു (ദേവനാഗരി: मरु).കാഠ്മണ്ഡു എന്ന പേരിന്റെ യാഥാർത്ഥ്യത്തോട് ഇതിന് ബന്ധമുണ്ട്, കൂടാതെ  ദർബാർ സ്കെയർ എന്നറിയപ്പെടുന്ന ഇടത്തിന്റെ ഭാഗമായി ജനിക്കപ്പെട്ടതാണ് മാറു(കാഠ്മണ്ഡു ദർബാർ സ്ക്വെയർ, പറ്റാൻ ദർബാർ സ്ക്വെയർ, ബഗത്പൂർ ദർബാർ സ്ക്വയർ എന്നിവയുടെ അതിലുൾപ്പെടുന്നു.)ഈ പ്രാചീന കൊട്ടാരത്തിന്റെ ശാഖകളായുള്ള ക്ഷേത്രങ്ങളും,   ദേവാലയങ്ങളും, കെട്ടിടങ്ങളും, യുനെസ്കോയുടെ ലോക പൈതൃകസ്ഥാനം വഹിക്കുന്നു.

മാറു സത്താഹ്
ദൻസ ദേഗ
സിലിയ്യാൻ സാത്തയിലെ ഒരു യോഗർട്ട് വ്യവസായി.


മാറു ഒരു കച്ചവടസ്ഥാനവും, വിവിധ മതക്കാരുടെ ആചാരാഘോഷങ്ങൾ നടത്താറുള്ള ഒരു ഇടവും കൂടിയാണ്. ഇന്ത്യയേയും, ടിബെറ്റിനേയും തമ്മിൽ മുറിച്ചുകടക്കുന്ന വഴിയിലേക്ക് എത്തുന്ന രണ്ട് പ്രാചീന വഴിത്താരകളുടെ കുറുകെയുള്ള വഴികൂടിയാണ് ഇത്.[1][2]

ക്ഷേത്രങ്ങൾകൊണ്ടും, അവശേഷിക്കുന്ന വീടുകൾകൊണ്ടും, ചുറ്റപ്പെട്ടിരിക്കുന്ന ഒരു വലിയ ഇടമാണ് മാറു.ന്യൂവാർ ജനങ്ങളുടെ പാരമ്പര്യമായ വാസ്തുവിദ്യയായ ക്ഷേത്രങ്ങളുടെ വളയത്തിനെ ഇത് പ്രതിനിധാനം ചെയ്യുന്നു. തെരുവുകൾ ഈ വളയത്തിന് പുറത്താണ്, കൂടാതെ അവ്യക്തമായ പൊതുവാതിൽ വാസയോഗ്യമായ വലിയ മുറ്റത്തേക്ക് എത്തിക്കുന്നു, ഇവിടെയാണ് വെള്ളിപ്പണിക്കാരും, കലാകാരും താമസ്സിച്ചിരുന്നത്.

പ്രധാന വാർത്താഭാഗം തിരുത്തുക

ഈ ചതുരം മറു സത്താഹയുടെ ഭീമാകാരമായ പഗോഡ മേൽക്കൂരയാൽ പ്രശസ്തമാണ് (मरु सत:) ഇത് നിൽക്കുന്നത് ഈ ചതുരത്തിന്റെ വടക്ക് ഭാഗത്തായാണ്.12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ചതുരത്തിൽ ഗോരാഗ്നാഥിന്റെ ശവക്കല്ലറയും കാണപ്പെടുന്നു.കച്ചവടസംബന്ധമായ, മറ്റുകാര്യങ്ങൾക്കായോ, ഈ വഴി ആശ്രയിക്കുന്നവർക്ക് ഒരു തണലാണ് ഈ കല്ലറ, 17-ാം നൂറ്റാണ്ടിലെ അതതിന്റെ ആധൂനിക മുഖം കൈക്കൊണ്ടത്. കഷ്ടാമന്ഡാപ്-ൽ നിന്നാണ് കാഠ്മണ്ഡു എന്ന പേര് വന്നെന്ന് കരുതപ്പെടുന്നു.[3][4] 17-ാം നൂറ്റാണ്ടിലെ പഗോഡ രൂപത്തിലുള്ള ഒരു കെട്ടിടമായ ദൻസാ ദേഗ് (धन्सा देग:) (alternative name: Dhunsar) കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.പ്രാചീന കാലത്ത് കാഠ്മണ്ഡുവിൽ വികസിച്ച മരത്തിൽ തീർക്കുന്ന കാലപരമായ വൈഭവം ഇതിന്റെ മരംകൊണ്ടുണ്ടാക്കിയ ജനാലകളിൽ കാണാം.[5]പക്ഷെ ഇതിന്റെ മുകൾ ഭാഗം 1934-ലെ ഭൂമികുലുക്കത്തിൽ നശിക്കപ്പെട്ടു, കൂടാതെ ഇത് പുനർനിർമ്മാണം നടത്തിയപ്പോൾ അതതിന്റെ യഥാർത്ഥ ഉയരത്തിൽ നിന്ന് കുറയുകയും ചെയ്തു. ഇത് ശരിക്കും ഒരു കോർട്ട്ഹൗസ് ആയിരുന്നു.[6]സംഗീതത്തിന്റെ ദൈവമായ നാസ ദ്യ യുടെ കല്ലറ അടിഭാഗത്തെ നിലയിലാണ് സ്ഥിതിചെയ്യുന്നത്.

തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സില്യാൻ സാറ്റ (सिँल्यं सत:) (സിങ്ക സറ്റ എന്ന് മറ്റൊരു പേര്) 17-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. [7]കടകൾ അടങ്ങുന്ന താഴത്തെ നിലയും, ദൈവസ്തുതിയ്ക്കായുള്ള ഒരു സംഗീത ഹാളുള്ള മുകൾ നിലയും ഇതിനുണ്ട്.

മാറുവിന് പടിഞ്ഞാറ് ഭാഗത്തായി ഗാകുതി (गकुति) എന്ന മുറ്റം സ്ഥിതിചെയ്യുന്നു. കൂടാതെ അതിന് നടുക്കായി മഹാദേവിനായി നിർമ്മിച്ച ഒരു ക്ഷേത്രവുമുണ്ട്.

മേപ്പാൾ സമ്പാറ്റ് -നെ സ്ഥാപിക്കുന്നതുമായി,തെക്ക്പടിഞ്ഞാറ് മാറുവിന്റെ ഒരു മൂലയിലായി സ്ഥിതിചെയ്യുന്ന ലഗു ഫലേച്ച (लखु फलेचा) എന്ന, തെരുവുകളിലെ അഭയസ്ഥാനത്തിന് ബന്ധമുണ്ട്.ഇവിടെവച്ചാണ് കയറ്റുമതിക്കാർ അവരവരുടെ അരിയും, പലവ്യഞ്ജനങ്ങളുമൊക്കെ ഇറക്കിവച്ചിരുന്നത്.ദാഗിൻ ദേവതയയ്ക്കായി നടത്തുന്ന യെനിയ ആഘോഷം ഈ വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്.

മറു സാറ്റയുടെ വടക്ക് ഭാഗത്തുള്ള മറു ഗനേദയുടെ (मरु गनेद्य:) ക്ഷേത്രമാണ് കാഠ്മണ്ഡുവിലേതന്നെ വളരെ പ്രാധാന്യമുള്ള ഗണപതി ക്ഷേത്രം.

ഇതും കാണുക തിരുത്തുക

  • ബാഗത്പൂർ ദർബാർ സ്ക്വെയർ
  • ദർബാർ സ്ക്വെയർ
  • കാഠ്മണ്ഡു ദർബാർ സ്ക്വെയർ
  • കാഠ്മണ്ഡു താഴ്വര
  • പറ്റാൻ ദർബാർ സ്ക്വെയർ

അവലംബം തിരുത്തുക

  1. Slusser, Mary Shepherd (1982) Volume 2 of Nepal Mandala: A Cultural Study of the Kathmandu Valley.
  2. Oldfield, Henry Ambrose (1880). Sketches from Nipal. London: W.H. Allen and Co. p. 106.
  3. "Street scene, Khatmandu 430528". British Library. Archived from the original on 2015-09-24. Retrieved 26 August 2012.
  4. Majupuria, Trilok Chandra and Kumar, Rohit (1993). Kathmandu Durbar Square (Hanuman Dhoka old Palace in & around). M.D. Gupta. ISBN 9747315521, 9789747315523. Page 24.
  5. Hutt, Michael et al. (1994) Nepal: A Guide to the Art and Architecture of the Kathmandu Valley. Kiscadale Publications. ISBN 1-870838-76-9. Page 50.
  6. "The Dhunsar in the city of Kathmandoo". British Library. Archived from the original on 2015-09-23. Retrieved 24 August 2012.
  7. Dangol, Rajeev (March 2011). "Sinlyon Sattal". Nepal Traveller. Archived from the original on 2016-03-03. Retrieved 24 August 2012.
"https://ml.wikipedia.org/w/index.php?title=മാറു,_കാഠ്മണ്ഡു&oldid=3987452" എന്ന താളിൽനിന്ന് ശേഖരിച്ചത്