മാരുതി സുസുക്കി നിർമ്മിച്ച ഒരു സബ്കോംപാക്റ്റ് കാർ മോഡൽ (ബി സെഗ്മെന്റ്) ആണ് സുസുക്കി ബലേനോ. 2015 സെപ്തംബർ മാസത്തിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ഈ കാർ ലോഞ്ച് ചെയ്തു. ജപ്പാനിൽ 2015 ഒക്ടോബർ 24 നും ഇന്ത്യയിൽ 2016 മാർച്ച് 9 നും ലോഞ്ച് ചെയ്തു. 2016 ഏപ്രിലിൽ യൂറോപ്പിൽ ഇത് ലഭ്യമായി തുടങ്ങി. 2017 ഓഗസ്റ്റ് 10 ന് 25 ഗെയ്ക്കിൻഡോ ഇൻഡോനേഷ്യൻ ഇൻറർനാഷണൽ ഓട്ടോ ഷോയിലൂടെ ഇൻഡോനേഷ്യയിൽ എത്തി.

മാരുതി സുസുക്കി ബലേനോ
സുസുക്കി ബലേനോ, 2016
Overview
Manufacturerസുസുക്കി
Also calledസുസുക്കി ബലേനോ
Production2015–തുടരുന്നു
AssemblyIndia: മനേസർ (മാരുതി സുസുക്കി)
Designerസുസുക്കി സ്റ്റൈൽ സെന്റർ, ടൂറിൻ (ഇറ്റലി)
Body and chassis
Classസൂപ്പർമിനി, ബി-സെഗ്മെന്റ്
Body style5 –ഡോർ ഹാച്ച്ബാക്ക്
Layoutഫ്രണ്ട്-എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ട്
RelatedSuzuki Ignis[1]
Powertrain
Engine1.0 L Boosterjet I3 turbo (petrol)
1.2 L Dualjet I4 (petrol)
1.2 L K-series I4 (petrol)
1.3 L DDiS I4 (diesel)
Transmission5-speed manual
6-speed automatic AWTF-80 SC(Boosterjet)
CVT automatic (Dualjet and K-Series)
Dimensions
Wheelbase2,520 മി.മീ (99 ഇഞ്ച്)[2]
Length3,995 മി.മീ (157.3 ഇഞ്ച്)[2]
Width1,745 മി.മീ (68.7 ഇഞ്ച്)[2]
Height1,460–1,470 മി.മീ (57.5–57.9 ഇഞ്ച്)[2]
Curb weight865–980 കി.ഗ്രാം (1,907–2,161 lb)[2]

2015-നും മുൻപ് സുസുക്കി കൾട്ടസ് ക്രസൻറ് എന്ന മോഡൽ"ബലേനോ" എന്ന പേരിൽ പല എക്സ്പോർട്ട് മാർക്കറ്റുകളിലും അവതരിപ്പിച്ചിരുന്നു.

വിപണിയിൽ

തിരുത്തുക

ഹരിയാനയിലെ മനേസറിലുള്ള മാരുതിയുടെ പ്ലാന്റിൽ മാത്രമാണ് ഈ മോഡൽ നിർമ്മിക്കപ്പെടുന്നത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ ‘നെക്സ’ വഴിയാണ് ഈ കാർ വിപണിയിലത്തിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യ കാർ എന്ന ബഹുമതി ബലേനോ നേടി[3]. 2017-ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ മൂന്നാം സ്ഥാനം (1,77,209 യൂണിറ്റുകൾ) ബലേനോ നേടി[4].

വകഭേദങ്ങൾ

തിരുത്തുക

സിഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളാണ് ഈ മോഡലിനുള്ളത്. സിഗ്മയാണ് അടിസ്ഥാന വകഭേദം. ആൽഫ മുന്തിയതും. ഇവ കൂടാതെ കൂടുതൽ കരുത്തുറ്റതും കാഴ്ചയിൽ ‘സ്പോർട്ടി’യുമായ ആർ.എസ്. എന്നൊരു വകഭേദം കൂടിയുണ്ട്[5]. 1.2 ലിറ്റർ പെട്രോൾ എൻജിന് 83 എച്ച്.പി. കരുത്തും 115 എൻ.എം ടോർക്കും ഉണ്ട്. 1.3 ലിറ്റർ ഡീസൽ എൻജിന് 74 എച്ച്.പി. കരുത്തും 190 എൻ.എം ടോർക്കും ആണുള്ളത്. പെട്രോൾ എൻജിനിൽ 5-സ്പീഡ് മാനുവൽ ഗിയർ, സി.വി.ടി എന്നീ വകഭേദങ്ങൾ ലഭ്യമാണ്. എന്നാൽ ഡീസൽ എൻജിനിൽ സി.വി.ടി ഗിയർ ലഭ്യമല്ല. ഡീസൽ എൻജിനിൽ ലിറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിനിൽ ലിറ്ററിന് 21.4 കിലോമീറ്ററും ആണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത[3].

  1. L'Automobile Magazine - Hors-Serie - Toutes les voitures du monde (in ഫ്രഞ്ച്). 24 March 2016. p. 297. Sous sa carosserie aguicheuse, il cache la plate-forme de la Baleno.
  2. 2.0 2.1 2.2 2.3 2.4 "Suzuki Motor Poland" (in പോളിഷ്). Retrieved 27 May 2016.
  3. 3.0 3.1 http://www.manoramaonline.com/fasttrack/auto-news/1-lakh-units-of-the-maruti-suzuki-baleno-sold-in-domestic-market.html
  4. കാർവാലേ.കോം
  5. https://www.cartoq.com/maruti-suzuki-baleno-rs-success-can-lead-to-swift-sport-launch-in-india-we-explain/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാരുതി_സുസുക്കി_ബലേനോ&oldid=3107776" എന്ന താളിൽനിന്ന് ശേഖരിച്ചത്