മാരീചി ( സംസ്കൃതം : मारीची, lit. "റേ ഓഫ് ലൈറ്റ്"; ചൈനീസ് : 摩利支天; പിൻയിൻ : Mólìzhītiān ; ജാപ്പനീസ്: Marishiten) എന്നത് ഒരു ബുദ്ധ ദേവനോ അല്ലെങ്കിൽ ദേവിയോ ആണ്. അതുപോലെതന്നെ പ്രകാശവുമായും സൂര്യനുമായും ബന്ധപ്പെട്ട ഒരു ബോധിസത്വമായും ഇതിനെ കണക്കാക്കപ്പെടുന്നു. എങ്കിലും അറിയപ്പെടുന്ന ഏറ്റവും പഴയ രേഖകളനുസരിച്ച് മാരീചി ഒരു ദേവതതന്നെയാണ്; പിന്നീട് ചില പ്രദേശങ്ങളിൽ (ഉദാഹരണത്തിന് കിഴക്കൻ ഏഷ്യയിലെ യോദ്ധാക്കൾക്കിടയിൽ) മാരീചി ഒരു പുരുഷ ദൈവമായി പരിണമിക്കപ്പെടുകയും പ്രചാരത്തിലാകുകയുമാണ് ചെയ്തത്. . [1] അനേകം കൈകൾ ഉള്ള ദേവതയായി സാധാരണ ചിത്രീകരിക്കപ്പെടുന്ന മാരീചിയുടെ വാഹനം പന്നിയോ അല്ലെങ്കിൽ ഏഴ് കുതിരകളോ ഏഴ് പന്നികളോ വലിക്കുന്ന രഥമോ ആണ്. മാരീചിക്ക് ഒന്ന് അല്ലെങ്കിൽ മൂന്ന് മുതൽ ആറ് വരെ തലകളാണുള്ളത്. അതിൽ ഒരു തലയ്ക്ക് പന്നിയുടെ ആകൃതിയായിരിക്കും. കിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിൽ തലയോട്ടികൊണ്ടുള്ള ഒരു മാല ധരിച്ച രീതിയിൽ ഭയപ്പെടുത്തുന്ന രൂപമാണ് മാരീചിക്കുള്ളത്. താമരയിൽ ഇരിക്കുന്ന രീതിയിലും മാരീചിയെ ചിത്രീകരിക്കാറുണ്ട്. [1] [2] [3]

മാരീചിയുടെ ആദ്യകാല പ്രതിമകളിൽ ചിലത് ഇന്ത്യയിലും ടിബറ്റിലുമാണ് കാണപ്പെടുന്നത്. ആന്ധ്രാപ്രദേശിലെപുരാതന തുറമുഖ നഗരവും ബുദ്ധമത കേന്ദ്രവുമായിരുന്ന സാലിഹുണ്ടത്തിനു സമീപം സൂര്യദേവനു സമാനമായ രീതിയിൽ ഏഴ് കുതിരകൾ വലിക്കുന്ന രഥത്തിൽ സഞ്ചരിക്കുന്ന രീതിയിലാണ് മാരീചിയെ ചിത്രീകരിച്ചിരിക്കുന്നത്. [1]മഹായാന ബുദ്ധമത ഗ്രന്ഥങ്ങളിൽ, ശ്രാവസ്തിയിൽ ബുദ്ധൻ അവതരിപ്പിച്ചതനുസരിച്ച് അവൾ പ്രഭാതത്തിന്റെ ദേവതയാണ്. സൂര്യന്റെ സ്ത്രീരൂപം, ഉഷ, ദുർഗ, വജ്ര-വരാഹി എന്നീ ദേവതകളിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ദേവതാസങ്കൽപ്പമായി മാരീചിയെ പരിഗണിക്കാവുന്നതാണ്. [1] [2] ബുദ്ധമത ധരണികളിൽ ഉരുത്തിരിഞ്ഞുവന്ന ദേവതകളിൽ (അല്ലെങ്കിൽ ദേവൻ) ഒന്നുതന്നെയാണ് മാരീചി. [3]

ടിബറ്റൻ ബുദ്ധമതത്തിൽ അവരെ, പ്രഭാതത്തിന്റെ ദേവത (അല്ലെങ്കിൽ വെളിച്ചത്തിന്റെ), രോഗം ഭേദമാക്കുന്നവൾ, എല്ലാ ജീവജാലങ്ങളുടെയും ജ്ഞാനോദയം കാംക്ഷിക്കുന്നവൾ എന്നീ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജാപ്പനീസ് ബുദ്ധമതത്തിൽ അവളെ യോദ്ധാക്കളുടെ ദേവതയായി ചിത്രീകരിച്ചിരിക്കുന്നു. അതായത് ബുഷിയുടെയോ സമുറായിയുടെയോ സംരക്ഷകയും തെറ്റായ അവസ്ഥയിൽ നിന്ന് ശരിയായ അസ്തിത്ത്വത്തിലേക്കു നയിക്കുന്നവളുമാണവൾ. [1] [2]

ഇതും കാണുക

തിരുത്തുക
  • സൗരദേവതകളുടെ പട്ടിക
  • ചന്ദ്രദേവത
  • മരീചി താക്കുറാണി

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 Hall, D.A. (2013). The Buddhist Goddess Marishiten: A Study of the Evolution and Impact of her Cult on the Japanese Warrior. Brill Academic. pp. 1–9, 21–24. ISBN 978-90-04-25266-0.
  2. 2.0 2.1 2.2 Shaw, M. (2015). Buddhist Goddesses of India. Princeton University Press. pp. 6, 203–218. ISBN 978-0-691-16854-8.
  3. 3.0 3.1 Ludvík, C. (2007). Sarasvatī, Riverine Goddess of Knowledge: From the Manuscript-carrying Vīṇā-player to the Weapon-wielding Defender of the Dharma. Brill's Indological Library. Brill Academic. pp. 188–190, 264 with footnotes. ISBN 978-90-04-15814-6.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • ഹാൾ, ഡേവിഡ് അവലോൺ. (2013). ബുദ്ധമത ദേവതയായ മാരിഷിറ്റൻ: ജാപ്പനീസ് യോദ്ധാവിൽ അവളുടെ ആരാധനാക്രമത്തിന്റെ പരിണാമത്തെയും സ്വാധീനത്തെയും കുറിച്ചുള്ള ഒരു പഠനം. ഗ്ലോബൽ ഇന്റർനാഷണൽ.ISBN 978-90-04-25010-9ഐ.എസ്.ബി.എൻ 978-90-04-25010-9
  • ഹാൾ, ഡേവിഡ് അവലോൺ. (1997). കോറിയു ബുജുത്‌സുവിലെ "മരിഷിറ്റെൻ: കോംബാറ്റീവ് ബിഹേവിയറിൽ ബുദ്ധമത സ്വാധീനം" : ജപ്പാനിലെ ക്ലാസിക്കൽ വാരിയർ പാരമ്പര്യങ്ങൾ. കോറിയു ബുക്സ്, pp. 87–119.ISBN 1-890536-04-0ഐ.എസ്.ബി.എൻ 1-890536-04-0
  • 978-90-8133610-9

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാരീചി_(ബുദ്ധിസം)&oldid=3711192" എന്ന താളിൽനിന്ന് ശേഖരിച്ചത്