പകൽ സമയത്ത് വധുവും വരനും അവരുടെ അതിഥികളുമായി നൃത്തം ചെയ്ത് ചിത്രീകരിക്കുന്ന ഒരു വിവാഹ (അല്ലെങ്കിൽ ഇവന്റ്) മ്യൂസിക് വീഡിയോയാണ് മാരിയോകെ. ഗാനത്തിന്റെ അകമ്പടിയുള്ള അത്തരമൊരു വീഡിയോ ക്ലിപ്പ്, പരമ്പരാഗതമായി ഒരു വിവാഹ വീഡിയോഗ്രാഫർ ആണ് നിർമ്മിക്കുന്നത്.

പദോൽപ്പത്തി തിരുത്തുക

വിവാഹം എന്ന് അർഥം വരുന്ന ഇംഗ്ലീഷ് വാക്ക് മാരേജ്, കരോക്കെ എന്നീ വാക്കുകൾ ചേർന്നതാണ് മാരിയോക്കെ എന്ന പദം.[1]

വിവരണം തിരുത്തുക

സാധാരണയായി വിവാഹദിനത്തിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ഇത് ഇത് വിവാഹങ്ങളിൽ മാത്രമുള്ള ഒരു പ്രവർത്തനമല്ല.[2] ചിത്രീകരിച്ചുകഴിഞ്ഞാൽ, പങ്കെടുക്കുന്നവർ സ്വയം ഗാനം അവതരിപ്പിക്കുന്നതായി തോന്നുന്ന തരത്തിൽ ഫൂട്ടേജ് ഒരുമിച്ച് എഡിറ്റുചെയ്യുന്നു.

ആളുകളെ ക്ഷീണിതരാക്കുന്ന മണിക്കൂറുകൾ നീണ്ട ഫോട്ടോഗ്രഫിയും വീഡിയോ ഗ്രഫിയും ഒഴിവാകുന്നു എന്നതാണ് മാരിയോക്കെയുടെ ഒരു പ്രധാന ഗുണം.[1] ദൈർഘ്യം കുറവായതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ എളുപ്പത്തിൽ പങ്കുവെക്കാൻ കഴിയും എന്ന ഗുണവുമുണ്ട്.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Bridge, Sarah (2014-01-20). "Marryoke, the hot new wedding karaoke trend for couple's big day". ശേഖരിച്ചത് 2022-03-20.
  2. What is a marryoke?, 2012-01-23, മൂലതാളിൽ നിന്നും 2012-01-19-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2012-01-23
"https://ml.wikipedia.org/w/index.php?title=മാരിയോകെ&oldid=3799093" എന്ന താളിൽനിന്ന് ശേഖരിച്ചത്