മാരികിന നദി

ഫിലിപ്പൈൻസിലെ കിഴക്കൻ മെട്രോ മനിലയിലെ ഒരു നദി

ഫിലിപ്പൈൻസിലെ കിഴക്കൻ മെട്രോ മനിലയിലെ ഒരു നദിയാണ് മാരികിന നദി (തഗാലോഗ്: ഇലോഗ് മരികിന). പാസിഗ് നദിയുടെ പോഷകനദിയായ ഇത് റിസാൽ പ്രവിശ്യയിലെ റോഡ്രിഗസിലെ സിയറ മാഡ്രെ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നു.

മാരികിന നദി
മാരികിനയിലെ മാരികിന നദി
പാസിഗ്-മാരികിന റിവർ, റിവർ സിസ്റ്റത്തിന്റെ ഡ്രെയിനേജ് മാപ്പ്
മാരികിന നദി is located in Luzon
മാരികിന നദി
മാരികിന നദീമുഖം
മാരികിന നദി is located in Philippines
മാരികിന നദി
മാരികിന നദി (Philippines)
നദിയുടെ പേര്Ilog ng Marikina
രാജ്യംഫിലിപ്പീൻസ്
പ്രദേശം
Physical characteristics
പ്രധാന സ്രോതസ്സ്സിയറ മാഡ്രെ mountains
റോഡ്രിഗസ്, റിസാൽ
നദീമുഖംപാസിഗ് നദി
പാസിഗ്
0 മീ (0 അടി)
14°33′30″N 121°04′05″E / 14.55833°N 121.06806°E / 14.55833; 121.06806
നീളം38 കി.മീ (24 മൈ)
Discharge
  • Average rate:
    38 m3/s (1,300 cu ft/s)
  • Maximum rate:
    54 m3/s (1,900 cu ft/s)
നദീതട പ്രത്യേകതകൾ
Progressionമാരികിന-പാസിഗ്
നദീതട വിസ്തൃതി514 കി.m2 (5.53×109 sq ft)

സ്പാനിഷ് കൊളോണിയൽ കാലഘട്ടത്തിൽ മാരികിന നദി ഒരു പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു. എന്നാൽ ഫിലിപ്പൈൻസിലെ ദേശീയപാത സംവിധാനം കൂടുതൽ സ്ഥാപിതമായപ്പോൾ ഒരു ഗതാഗത മാർഗ്ഗമെന്ന നിലയിൽ അതിന്റെ പ്രാധാന്യം കുറഞ്ഞു. തത്ഫലമായി റിവർ ബോട്ട് ഗതാഗതത്തിന്റെ അഭാവവും അപ്പർ മാരികിന റിവർ ബേസിൻ പ്രൊട്ടക്റ്റഡ് ലാൻഡ്സ്കേപ്പ് പ്രദേശത്തെ വനനശീകരണവും നദീജലം മലിനീകരണത്തിന് കാരണമായി. അതിനാൽ ഒരു ഗതാഗത മാർഗ്ഗമെന്ന നിലയിൽ അതിന്റെ മൂല്യം കുറഞ്ഞു.[1]

അശ്രദ്ധയും വ്യാവസായിക വികസനവും കാരണം, നദി വളരെ മലിനമായിത്തീർന്നിരിക്കുന്നു, ഇത് സമീപകാലത്തെ മാരികിന സിറ്റി ഭരണകൂടങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.

മാരികിന നദി സംവിധാനം

തിരുത്തുക
 
മാരികിന റിവർ പാർക്ക്
 
റിസാലിലെ റോഡ്രിഗസിലെ മരിക്കിന നദിയുടെ മുകൾഭാഗം

ബ്രിഗിയിലെ സിറ്റിയോ വാവയിൽ പമിറ്റിനൻ സംരക്ഷിത ഭൂപ്രദേശം സ്ഥിതിചെയ്യുന്നു. റോഡ്രിഗസിലെ സാൻ റാഫേൽ, മാരികിന നദിയിൽ 1900 കളിൽ മനിലയ്ക്ക് വെള്ളം നൽകാനായി വാവ ഡാം നിർമ്മിച്ചിരിക്കുന്നു.[2] റോഡ്രിഗസിൽ നിന്ന്, സാൻ മാറ്റിയോയിലൂടെ നദി നഗരമായ മാരികിനയിലേക്ക് ഒഴുകുന്നു. തുടർന്ന് നദിയുടെ പേര് നഗരത്തിന്റെ പേരിൽതന്നെയറിയപ്പെട്ടു. പാസിഗ് സിറ്റിയിൽ, കനത്ത മഴയിൽ മനിലയിലെ വെള്ളപ്പൊക്കം തടയാൻ ഉപയോഗിക്കുന്ന ഒരു നിയന്ത്രിത ജലപാതയായ മംഗഗഹാൻ വെള്ളപ്പൊക്കത്തിന്റെ കവാടങ്ങൾ നദിയിൽ കാണപ്പെടുന്നു. മാരികിനയിലെ ഭൂരിഭാഗം വെള്ളവും പാസിഗ് നദിക്കുപകരം ലഗുണ ഡി ബേയിലേക്ക് തിരിച്ചുവിടുന്നു. മാരികിന, പാസിഗ് എന്നീ നദികളുടെ സംഗമസ്ഥാനമാണ് 6.75 കിലോമീറ്റർ (4.19 മൈൽ) ഒഴുക്കിൻറെ ദിശയിൽ സ്ഥിതി ചെയ്യുന്നത്.[3]

നദിയുടെ ആഴം 3 മുതൽ 21 മീറ്റർ വരെയും (9.8 മുതൽ 68.9 അടി വരെ) 70 മുതൽ 120 മീറ്റർ വരെയും (230 മുതൽ 390 അടി വരെ) വ്യാപിച്ചിരിക്കുന്നു. മൊത്തം വിസ്തീർണ്ണം 75.2 ഹെക്ടറും (0.752 കിലോമീറ്റർ 2), 27 കിലോമീറ്റർ (17 മൈൽ) നീളവും കാണപ്പെടുന്നു.[4] സാൻ മാറ്റിയോയുടെയും മാരികിനയുടെയും അതിർത്തിയിൽ നദീതീരത്തിന് സമുദ്രനിരപ്പിൽ നിന്ന് 8 മീറ്റർ ഉയരമുണ്ട്. ഇത് മലാൻഡെ, സാന്റോ നിനോ അതിർത്തിക്ക് ഏകദേശം 4 മീറ്റർ (13 അടി) ഉയരത്തിൽ പതുക്കെ താഴുന്നു. സമുദ്രനിരപ്പിൽ നിന്ന് 2 മീറ്റർ (6 അടി 7 ഇഞ്ച്) ഉയരമുള്ള കാലമ്പാങ്ങിലാണ് ഏറ്റവും കൂടുതൽ താഴ്ച കാണപ്പെടുന്നത്.

പോഷകനദിയിലെ ജലപാതകൾ

തിരുത്തുക

മരികിന നദിയിൽ നദികളുടെയും ചെറു കൈവഴികളുടെയും രൂപത്തിൽ നിരവധി പോഷകനദികളുണ്ട്. കൂടാതെ മാരികിനയിലെ ബാരംഗെ ടുമാനയിലെ ഒരു മുൻ നദീഭാഗത്തുനിന്ന് നദിയുടെ യഥാർത്ഥ ഒഴുക്കിനെ വഴിതിരിച്ചുവിട്ടിരുന്നു. ഈ പോഷകനദികൾ നാല് മുനിസിപ്പാലിറ്റികളിലും റിസാൽ പ്രവിശ്യയിലെ ഒരു നഗരത്തിലും ഫിലിപ്പൈൻസിലെ ദേശീയ തലസ്ഥാന മേഖലയിലെ മൂന്ന് നഗരങ്ങളിലും ഒഴുകുന്നു.[5]

റോഡ്രിഗസ്, റിസാൽ

തിരുത്തുക

ഈ പോഷകനദികളിൽ ഏറ്റവും വലുത് റോഡ്രിഗസിലെ ഉയരമുള്ള പർവതപ്രദേശങ്ങളിലൂടെ ഒഴുക്കിനെതിരായി മേലോട്ട്‌ ഒഴുകുന്നു. തയബാസൻ, മൊണ്ടാൽബാൻ നദികൾ, ബോസോ ബോസോ നദി, വാവാ ഡാമിന്റെ തൊട്ട് മുകളിലായി മാരിക്കിന നദിയുമായി കൂടിചേരുന്ന വാവാ നദി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡാമിൽ നിന്ന് കൂടുതൽ ഒഴുക്കിൻറെ ദിശയിൽ ഇപ്പോഴും റോഡ്രിഗസ് പട്ടണത്തിൽ പുരേ നദിയും (അവിലോൺ മൃഗശാലയ്ക്ക് സമീപം ഒഴുകുന്നു), മംഗ നദിയും കാണപ്പെടുന്നു.[5]

ഈ കാലയളവ് വരെ നദി കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സാൻ ജോസ്, റോഡ്രിഗസ് വരെ ഒഴുകുന്നു. അവിടെ വടക്ക്-തെക്ക് സാൻ മാറ്റിയോ മുനിസിപ്പാലിറ്റിയിലേക്ക് തിരിയുന്നു. അവിടെ ആംപിഡ് നദി ബാരംഗേസ് മാലിയും ആംപിഡും തമ്മിലുള്ള അതിർത്തിയായി മാറുന്നു. ഈ ഘട്ടത്തിൽ, ക്യൂസോൺ സിറ്റിയിലെ നദിക്കു കുറുകെ കാലാമിയോംഗ് ചെറു കൈവഴിയായി ബാരംഗെ ബാഗോംഗ് സിലാങിലേക്ക് ഒഴുകുന്നു.[6]സാൻ‌പാങ്‌ ലാബോ ക്രീക്കിലെ നങ്‌ക നദിയും അതിൻറെ പോഷകനദിയും സാൻ‌ മാറ്റിയോയും മാരികിനയും തമ്മിലുള്ള അതിർത്തി അടയാളപ്പെടുത്തുന്നു.[5][7]

  1. Scott, William Henry (1994). Barangay: Sixteenth Century Philippine Culture and Society. Quezon City: Ateneo de Manila University Press. ISBN 971-550-135-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Final List of Watersheds Supporting 140 River Irrigation System of the NIA" Archived 2016-03-03 at the Wayback Machine., pg. 5. Green Army Network. Retrieved on 2012-08-15.
  3. "Manggahan Floodway". Google Maps. Retrieved on 2012-08-15.
  4. Badilla, Roy. "Flood Modelling in Pasig-River Basin" (PDF). {{cite journal}}: Cite journal requires |journal= (help)
  5. 5.0 5.1 5.2 David, CP. "Reconstructing the Tropical Storm Ketsana flood event in Marikina River, Philippines". Retrieved August 28, 2013.
  6. "QC to Relocate More ISF's Away from Danger Zones". Archived from the original on ജനുവരി 20, 2016. Retrieved ഓഗസ്റ്റ് 28, 2013.
  7. "DENR orders Marikina, MMDA to remove trash from Nangka River". Archived from the original on 2016-03-03. Retrieved August 28, 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാരികിന_നദി&oldid=3957603" എന്ന താളിൽനിന്ന് ശേഖരിച്ചത്