മാരവർമൻ രാജസിംഹൻ ഒന്നാമൻ
മധ്യകാല ദക്ഷിണേന്ത്യയിലെ ഒരു പാണ്ഡ്യരാജാവ് ആയിരുന്നു മാരവർമൻ രാജസിംഹൻ ഒന്നാമൻ (730 - 765 സി.ഇ). പല്ലവഭഞ്ജന എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.[2] കൊചടൈയൻ രണധീരന്റെ മകനും പിൻഗാമിയുമായിരുന്നു മാരവർമൻ രാജസിംഹൻ. [3] പല്ലവർക്കെതിരെയും കോങ്കു രാജ്യത്തും നേടിയ സുപ്രധാന വിജയങ്ങളാൽ അദ്ദേഹം അറിയപ്പെടുന്നു.
മാരവർമൻ രാജസിംഹൻ ഒന്നാമൻ | |
---|---|
ഭരണകാലം | 730 - 765 സി.ഇ[1] |
മുൻഗാമി | കൊച്ചടൈയൻ രണധീരൻ |
പിൻഗാമി | ജടില പരാന്തക നെടുഞ്ചടിയൻ / വരഗുണൻ ഒന്നാമൻ |
പിതാവ് | കൊച്ചടൈയൻ രണധീരൻ |
സിന്നമാനൂർ ഫലകങ്ങളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും, ഈ പാണ്ഡ്യരാജാവിനെക്കുറിച്ച് പ്രധാനമായും അറിവ് ലഭിക്കുന്നത് വെൽവിക്കുടി ദാനത്തിന്റെ ഫലകങ്ങളിൽ നിന്നാണ്. [3] [4]
ജീവചരിത്രം
തിരുത്തുകനന്ദിഗ്രാമത്തിന്റെ ഉപരോധം
തിരുത്തുകഗംഗരാജാക്കന്മാരുമായുള്ള യുദ്ധത്തിൽ പല്ലവ രാജാവായ പരമേശ്വരൻ രണ്ടാമൻ മരിച്ചപ്പോൾ, പല്ലവ രാജ്യത്തിൽ പ്രതിസന്ധി ഉടലെടുത്തു. പല്ലവ അധികൃതർ രാജകുമാരനായ നന്ദിവർമൻ രണ്ടാമൻ പല്ലവമല്ലനെ അടുത്ത രാജാവായി തിരഞ്ഞെടുത്തു.[5] എന്നാൽ ഈ പ്രതിസന്ധിയിൽ രാജസിംഹൻ പരമേശ്വര രണ്ടാമന്റെ ചിത്രാമയ എന്ന് പേരുള്ള ഒരു മകന്റെ അവകാശവാദത്തെ പിന്തുണച്ചു.[3]
നന്ദിഗ്രാമത്തിൽ നന്ദിവർമൻ രണ്ടാമനെതിരെയുള്ളആക്രമണങ്ങളിലും ഉപരോധത്തിലും രാജസിംഹൻ പങ്കെടുത്തതായി കരുതപ്പെടുന്നു.[3] വെൽവിക്കുടി ദാനത്തിന്റെ ഫലകങ്ങളിൽ നെടുവയൽ, കുറുമാടൈ, മന്നികുരിച്ചി (മന്നൈക്കുടി [4]), തിരുമംഗൈ, പുവാലൂർ, കോടുമ്പലൂർ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ വിജയങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. കുഴുമ്പൂരിലെ യുദ്ധത്തിൽ അദ്ദേഹം നന്ദിവർമൻ രണ്ടാമനെ പരാജയപ്പെടുത്തിയെന്നും വെൽവിക്കുടി ഫലകം രേഖപ്പെടുത്തുന്നു. പല്ലവസൈന്യാധിപനായ ഉദയചന്ദ്രൻ (പല്ലവമല്ലയുടെ ഉദയേന്ദിരം ഫലകങ്ങളിൽ സൂചിപ്പിച്ചതനുസരിച്ച്) ആക്രമണങ്ങളെ ചെറുക്കുകയും, പാണ്ഡ്യന്മാരെ പരാജയപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ചിത്രാമയ രാജകുമാരനെ ശിരഛേദം ചെയ്തു നന്ദിവർമൻ രണ്ടാമനു പല്ലവ സിംഹാസനം സുരക്ഷിതമാക്കിക്കൊടുത്തു. [6]
സി.ഇ 760-ഓട് കൂടി ഗംഗന്മാരെ പരാജയപ്പെടുത്തിയതിനുശേഷവും പാണ്ഡവരുടെ വർദ്ധിച്ചുവരുന്ന ശക്തിയെ തടയാൻ പല്ലവർക്ക് കഴിഞ്ഞില്ല. [7]
കൊങ്കു രാജ്യം
തിരുത്തുകരാജസിംഹൻ ഒന്നാമൻ പെരിയലൂരിൽ യുദ്ധത്തിൽ വിജയിച്ചു, തുടർന്ന് കാവേരി നദി കടന്ന് മല കോംഗം എന്ന നാട്(ട്രിച്ചി, തഞ്ചാവൂർ ജില്ലകളുടെ അതിർത്തികൾ) കീഴടക്കി. [8] തോൽവി ഏറ്റുവാങ്ങിയ മലവ രാജാവ് മകളെ രാജസിംഹനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പാണ്ഡ്യരുടെ വിജയങ്ങൾ പാണ്ഡിക്കൊടുമുടി (കൊടുമുടി) വരെ വ്യാപിച്ചിരുന്നതായി കരുതപ്പെടുന്നു.
കുടൽ, വഞ്ചി, കോഴി എന്നീ നഗരങ്ങൾ പുതുക്കിപ്പണിഞ്ഞതായി രാജസിംഹൻ രേഖപ്പെടുത്തുന്നു. പാണ്ഡ്യരുടെയും ചേരന്മാരുടെയും ചോളരുടെയും പുരാതന തലസ്ഥാനങ്ങളെ കീഴടക്കിയതിനെക്കുറിച്ചുള്ള ഒരു പരാമർശമായാണിത് കരുതപ്പെടുന്നത്. [8]
വെമ്പായിലെ യുദ്ധം
തിരുത്തുകചാലൂക്യരുടെ സാമന്തരായ ഗംഗരാജ്യത്തിലേക്കുള്ള പാണ്ഡ്യന്മാരുടെ കടന്നുകയറ്റത്തെ വെൽവിക്കുടി ദാനത്തിന്റെ ഫലകത്തിൽ വിവരിച്ചിരിക്കുന്നു. [8] [6] വെമ്പെയിൽ നടന്ന യുദ്ധത്തിൽ പടിഞ്ഞാറൻ ചാലൂക്യ രാജാവിനെ പാണ്ഡ്യ രാജാവ് പരാജയപ്പെടുത്തിയെന്ന് അതിൽ പരാമർശിച്ചിരിക്കുന്നു. അതിനെത്തുടർന്ന്, ഒരു ഗംഗ രാജകുമാരിയെ പാണ്ഡ്യ രാജാവിന്റെ മകൻ വിവാഹം കഴിച്ചു. പരാജയപ്പെട്ട പടിഞ്ഞാറൻ ചാലൂക്യ രാജാവ് കീർത്തിവർമൻ രണ്ടാമനായിരിക്കമെന്നു കരുതപ്പെടുന്നു. അതിനാൽ ചാലൂക്യ രാജ്യത്തിന്റെ തെക്കൻ പ്രദേശം പാണ്ഡ്യന്മാരുടെ അധീനതയിൽ വന്നു. [7]
അവലംബം
തിരുത്തുക- ↑ Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford University Press. 165.
- ↑ Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford University Press. 165.
- ↑ 3.0 3.1 3.2 3.3 Sastri, K. A. Nilakanta. (1929) The Pandyan Kingdom. London, Luzac and Company. 56-58.
- ↑ 4.0 4.1 Sastri, K. A. Nilakanta. (1929) The Pandyan Kingdom.London, Luzac and Company. 51-52.
- ↑ Noburu Karashima (ed.), A Concise History of South India: Issues and Interpretations. New Delhi: Oxford University Press, 2014. 87-88.
- ↑ 6.0 6.1 Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford University Press. 149-50.
- ↑ 7.0 7.1 Noburu Karashima (ed.), A Concise History of South India: Issues and Interpretations. New Delhi: Oxford University Press, 2014. 88.
- ↑ 8.0 8.1 8.2 Sastri, K. A. Nilakanta. (1929) The Pandyan Kingdom.London, Luzac and Company. 57-58.