കഥക് നർത്തകിയും മുൻ കർണാടക സംഗീത നാടക അക്കാദമി അധ്യക്ഷയുമായിരുന്നു മായാറാവു (2 മേയ് 1928 - 1 സെപ്റ്റംബർ 2014). ദക്ഷിണേന്ത്യയിൽ കഥക് നൃത്തം വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിരവധി നൃത്തനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

മായാ റാവു
മായാ റാവു
ജനനം(1928-05-02)മേയ് 2, 1928
മല്ലേശ്വരം, ബാംഗ്ലൂർ
മരണം(2014-08-02)ഓഗസ്റ്റ് 2, 2014
ദേശീയതഇന്ത്യൻ
തൊഴിൽകഥക് നർത്തകി
ജീവിതപങ്കാളിനടരാജ്
കുട്ടികൾമധു നടരാജ്

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ മല്ലേശ്വരത്തു ജനിച്ചു. കുട്ടിക്കാലത്തേ ഹിന്ദുസ്ഥാനി വായ്പാട്ടും ദിൽറൂബയും അഭ്യസിച്ചു. ഉദയ് ശങ്കറുടെ നൃത്ത പരിപാടി കാണാനിടയായതോടെ നൃത്ത രംഗത്തേക്ക് ആകൃഷ്ടയായി. ശംഭു മഹാരാജിന്റെ കീഴിൽ നൃത്തമഭ്യസിക്കാൻ കേന്ദ്ര സർക്കാറിന്റെ സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ കഥക് നർത്തകിയാണ്. സുന്ദർ പ്രസാദ്, സോഹൻലാൽ എന്നിവരുടെ കീഴിലും നൃത്തമഭ്യസിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ മല്ലേശ്വരത്ത് നാട്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കഥക് ആൻഡ് കോറിയോഗ്രഫി എന്ന സ്ഥാപനം നടത്തിയിരുന്നു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1989)
  • ടാഗോർ അക്കാദമി രത്‌ന അവാർഡ്
  1. "കഥക് നർത്തകി മായാ റാവു അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-09-02. Retrieved 2 സെപ്റ്റംബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മായാ_റാവു&oldid=4092811" എന്ന താളിൽനിന്ന് ശേഖരിച്ചത്