പ്രമുഖ ശ്രീലങ്കൻ - ബ്രിട്ടൻ ഗായികയാണ് മാതംഗി മായാ അരുൾപ്രകാശം(17 ജൂലൈ 1975). എം.ഐ.എ എന്ന ചുരുക്കപേര് ഉപയോഗിക്കുന്ന മായ, ചിത്രകാരിയും ഡിസൈനറും സിനിമാ പ്രവർത്തകയുമാണ്. യുദ്ധത്തിനിടയിൽ കാണാതാവുകയും മുറിവേൽക്കുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നവരെ പട്ടാളഭാഷയിൽ ‘‘മിസിങ് ഇൻ ആക്ഷൻ’’ എന്ന് പറയുന്നത് ‘എം.ഐ.എ’ എന്ന് ചുരുക്കി സ്വന്തം വിളിപ്പേരാക്കി. ശ്രീലങ്കൻ തമിഴ്വംശജരുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളാണ് മായയുടെ സംഗീതത്തിന്റെ കാതൽ.[2]

മായാ അരുൾപ്രകാശം (എം.ഐ.എ)
ന്യൂയോർക്ക് നഗരത്തിലെ ഒരു പരിപാടിക്കിടെ 5 മേയ് 2009
ന്യൂയോർക്ക് നഗരത്തിലെ ഒരു പരിപാടിക്കിടെ 5 മേയ് 2009
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമാതംഗി അരുൾപ്രകാശം
ജനനം (1975-07-17) 17 ജൂലൈ 1975  (47 വയസ്സ്)
ഹൗൺസ്ലോ, ലണ്ടൺ, ഇംഗ്ലണ്ട്
ഉത്ഭവംമിച്ചം, ലണ്ടൺ, ഇംഗ്ലണ്ട്
വിഭാഗങ്ങൾElectronic, alternative dance, alternative hip hop, world, grime, indietronica, R&B
തൊഴിൽ(കൾ)ഗായിക, ചിത്രകാരി, ഫോട്ടോഗ്രഫർ, പാട്ടെഴുത്തുകാരി, ആക്റ്റിവിസ്റ്റ്, ഫാഷൻ ഡിസൈനർ, മോഡൽ
ഉപകരണ(ങ്ങൾ)Vocals, drum machine, percussion
വർഷങ്ങളായി സജീവം2000–ഇന്നുവരെ
ലേബലുകൾRoc Nation, N.E.E.T., Mercury, XL, Interscope, Showbiz
വെബ്സൈറ്റ്www.miauk.com

ജീവിതരേഖതിരുത്തുക

തമിഴ് വംശജയായ മായ, എഞ്ചിനീയറായ അരുൾ പ്രകാശത്തിന്റംയും കലയുടെയും മകളായി ഇംഗ്ലണ്ടിൽ ജനിച്ചു. ആറു മാസമായപ്പോഴേക്കും കുടുംബം ശ്രീലങ്കയിലേക്കു പോയി. പതിനൊന്നാം വയസ്സിൽ യു.കെ യിലേക്ക് തിരികെ കുടിയേറി.സെൻട്രൽ സെയിന്റ് മാർട്ടിൻസ് കോളേജിൽ ഫൈൻ ആർട്സ് പഠിച്ചു. 2000 മുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാരംഭിച്ചു. ഹിറ്റ് ചാർട്ടുകളിലിടം പിടിച്ച മൂന്നു സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്ലം ഡോഗ് മില്യണറിലെ മായയുടെ ഗാനം അക്കാദമി അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെയിൽ എട്ടടി നീളമുള്ള പത്ത് ത്രിമാന ചിത്രങ്ങളുടെ പരമ്പര പ്രദർശിപ്പിച്ചിരുന്നു.[3]

കൃതികൾതിരുത്തുക

  • എം.ഐ.എ(2001)
  • എം.ഐ.എ(2012)

ആൽബങ്ങൾതിരുത്തുക

  • അരുളർ(2005)
  • കല2007)
  • മായ(2010)

പുരസ്കാരങ്ങൾതിരുത്തുക

  • ഗ്രമ്മി, ഓസ്‌കാർ, മെർകുറി പ്രൈസ് എന്നിവയ്ക്കായി നോമിനേറ്റ് ചെയ്യപ്പെട്ടു.
  • ഏഷ്യൻ മ്യൂസിക് പ്രൈസ്
  • എം.ടി.വി. മ്യൂസിക് അവാർഡ്

അവലംബംതിരുത്തുക

  1. Kennedy, Gerrick D. (24 മേയ് 2012). "M.I.A. signs deal with Jay-Z's Roc Nation". Los Angeles Times. Tribune Company. ശേഖരിച്ചത് 17 ജൂൺ 2012.
  2. http://www.madhyamam.com/weekly/1410
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 30 ഡിസംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2012.

അധിക വായനക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ M.I.A. എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മായാ_അരുൾപ്രകാശം&oldid=3807093" എന്ന താളിൽനിന്ന് ശേഖരിച്ചത്