മായാണ്ടി ഭാരതി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമ പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു മായാണ്ടി ഭാരതി. 1917 - ൽ തമിഴ്നാട്ടിലെ മധുരൈ ജില്ലയിൽ ജനിച്ചു. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. എന്നാൽ തുടർന്ന് ഗാന്ധിയൻ തത്ത്വചിന്തകളിൽ ആകൃഷ്ടനാവുകയുണ്ടായി. [1] ആദ്യകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ യുവാക്കളായ തീവ്രവാദികളുടെ സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1942, 1943, 1944 എന്നീ വർഷങ്ങളിലായി ആകെ പതിമൂന്ന് പ്രാവശ്യം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി. കൂടാതെ തിരുനെൽവേലി ഗൂഢാലോചന കേസിലും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് ഈ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു. [2][3] വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ ജനശക്തി, തീക്കതിർ തുടങ്ങിയ പ്രശസ്തമായ തമിഴ് കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. പ്രസിദ്ധമായ തമിഴ്നാട്ടിലെ ഗ്രാനൈറ്റ് അഴിമതിക്കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു. സഹായം എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മധുരൈയിൽ വന്നപ്പോൾ സ്വീകരിച്ച് അവരെ സഹായിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു മായാണ്ടി ഭാരതി.
മായാണ്ടി ഭാരതി | |
---|---|
ജനനം | മായാണ്ടി 1917 |
മരണം | 24 ഫെബ്രുവരി 2015(പ്രായം: 97-98) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മാധ്യമ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം |
ജീവിതപങ്കാളി(കൾ) | പൊന്നമ്മാൾ |
ഐ. മാ. പാ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലേ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമ പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു ഐ.മായാണ്ടി ഭാരതി. 1917 - ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്ക് (ഇന്നത്തെ തമിഴ് നാട് )കീഴിൽ മധുരൈ ജില്ലയിൽ പാരമ്പര്യമായി രഥ നിർമാണം (രത്താകാർ കുടുംബം )ചെയ്തിരുന്ന ഒരു വിശ്വകർമ കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം വിശ്വകർമ കുലാഭിമാന സഭയുടെയും പ്രവർത്തകരായിരുന്നു.കോൺഗ്രസ് അനുഭാവികളുടെ കുടുംബത്തിൾ ജനിച്ച അദ്ദേഹം പക്ഷേ തിരഞ്ഞെടുത്തത് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആയിരുന്നു.സമ്പന്നമായ കുടുംബ പശ്ചാത്തലത്തിലെ സുഖകരമായ ജീവിതം ഉപേക്ഷിച് അദ്ദേഹം സാമൂഹിക സേവനത്തിൽ കൂടുതൽ താല്പര്യം കാണിച്ചു..തമിഴ് നാട്ടിലേ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു അദ്ദേഹം . എന്നാൽ തുടർന്ന് ഗാന്ധിയൻ തത്ത്വചിന്തകളിൽ ആകൃഷ്ടനാവുകയുണ്ടായി .ആദ്യകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ യുവാക്കളായ തീവ്ര ദേശിയവാദികളുടെ സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1942, 1943, 1944 എന്നീ വർഷങ്ങളിലായി ആകെ പതിമൂന്ന് പ്രാവശ്യം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി. കൂടാതെ തിരുനെൽവേലി ഗൂഢാലോചന കേസിലും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് ഈ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു. വിദ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ ജനശക്തി, തീക്കതിർ തുടങ്ങിയ പ്രശസ്തമായ തമിഴ് കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. പ്രസിദ്ധമായ തമിഴ്നാട്ടിലെ ഗ്രാനൈറ്റ് അഴിമതിക്കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി യു. സഹായം എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മധുരൈയിൽ വന്നപ്പോൾ സ്വീകരിച്ച് അവരെ സഹായിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു മായാണ്ടി ഭാരതി.
"എറിനാൽ റെയിൽ ഇറങ്കിനാൾ ജയിൽ " എന്ന മുദ്രാവാക്യം ഇദ്ദേഹം അവതരിപ്പിച്ചതാണ്..
സുബ്രമണ്യ ഭാരതിയോടുള്ള ആരാധന മൂലം ഇദ്ദേഹത്തിന് ഭാരതി എന്ന വിളിപ്പേര് ലഭിച്ചു..നേതാജി സുഭാഷ് ചന്ദ്ര ബോസ് ന്റെ കടുത്ത ആരാധകന് ആയിരുന്നു അദ്ദേഹം...ആദ്യ കാലത്ത് ഇദ്ദേഹം സവർക്കറുടെ അനുഭാവി ആയിരുന്നു സവർക്കര് ഒന്നാം സ്വാതന്ത്ര സമരത്തെ കുറിച്ച് എഴുതിയ രചന കളിൽ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ധാരാളം രചനകൾ നടത്തുകയും മധുരയിൽ ഹിന്ദു മഹാ സഭ രൂപീകരിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ വരെ നടത്തിയ അദ്ദേഹം പക്ഷേ പിന്നീട് അതെല്ലാം ഉപേക്ഷിച്ചു.
സംഗീത കുലപതി ഇളയ രാജ സഹോദരങ്ങളെ വേണ്ട പ്രചോദനവും ആവശ്യമായാ സപ്പോർട്ട് കളും കൊടുത്തു ഉയർത്തി കൊണ്ടുവന്നത് ഇദ്ദേഹം ആയിരുന്നു. ഇളയ രാജയുടെ ജേഷ്ഠൻ വരദരാജനും മായാണ്ടി ഭാരതി യും സുഹൃത്തുക്കൾ ആയിരുന്നു..
വളരെ ചെറുപ്പത്തിൽ തന്നെ മായാണ്ടി ഭാരതി സ്വാതന്ത്ര്യ പ്രസ്ഥാനതിലേക്ക് ആകർഷിക്കപ്പെട്ടു
ഭഗത് സിങ്ങിനെ തൂക്കിലേറ്റിയപ്പോൾ അതിനോടുള്ള എതിർപ്പ് തോന്നിയ
മായണ്ടി ഭാരതി എന്ന
സ്‌കൂൾ വിദ്യാർത്ഥി അതിനെതീരായ പ്രതിഷേധറാലിയിൽ പങ്കെടുത്തു.
പതിനാലാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു ഒരു സംഭവം ഉണ്ടായി ക്ലാസ് റൂം വിൻഡോയിലുടേ യദർശാലെ നോക്കാന് ഇടയായ അദ്ദേഹം അവിടെ തെരുവിൽ ഒരു ഹോസ്പിറ്റലിന് താഴെ കാട് പ്രദേശത് ഒരു ബ്രിട്ടീഷ് ഉടമസ്‌ഥതയിൽ ഉള്ള ഒരു വിദേശ മധ്യ ഷോപ്പ് പ്രവർത്തിക്കുന്നത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തുന്നത് കാണാൻ ഇടയായി.വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക എന്ന കോൺഗ്രസ് നിലപാടിന്റെ ഭാഗം ആയിരുന്നു ആ സമരം.ധാരാളം കോൺഗ്രസ് പ്രവർത്തകർ ബ്രിട്ടീഷ് പോലീസ് കാരാൽ ആക്രമിക്കപെട്ട കാഴ്ച അദ്ദേഹം കാണാൻ ഇടയായി . ഒരു ദിവസം തന്റെ ബാഗിലെ പുസ്തകങ്ങൾ ഒക്കെ മാറ്റി അതിൽ നിറയെ കല്ലുകളുമായി മായാണ്ടി ഭാരതി സമരക്കാറുടെ അടുത്ത് പോയി നിരായുഥരായ സമരക്കാര്ക്കെതിരെ ലാത്തി വീശിയ പോലീസ് കാരെ കല്ല് കൊണ്ട് എറിഞ്ഞു ഓടിച്ചു മായാണ്ടി ഭാരതി.കൂടെ യുവാക്കൾ ആയ കോൺഗ്രസ് കാരും പോലീസ് കാരെ കല്ലെറിയുവാൻ തുടങ്ങി. പക്ഷേ കൂടുതൽ പോലീസ് കാർ വന്ന് മായാണ്ടി ഭാരതിയേയും കൂട്ടരേ യും അറസ്റ്റ് ചെയ്യ്തു ക്രൂരമായി മർദ്ദിച്ചു..
1934 ഇൽ ഗാന്ധിജി മധുര യിൽ നടത്തിയ മീറ്റിങ്ങിൽ മായാണ്ടി ഭാരതിയും പങ്കെടുത്തു. അദ്ദേഹം ഗാന്ധിയേ പരിചയപെടുകയും അദ്ദേഹത്തിന്റ പ്രീതി പിടിച്ചു പറ്റുകയും ചെയ്യ്തു അദ്ദേഹം..
അക്കാലത്ത് അദ്ദേഹം ചെയ്തിരുന്ന വലിയ ഒരു കാര്യം ആയിരുന്നു
സ്വദേശി ഉൾപ്പന്നങ്ങളുടെ പ്രചാരണവും യുദ്ധ പിരിവുകൾക്കെതിരെ നടന്ന പ്രചാരണവും. അതിലൂടെ അദ്ദെഹം വലിയ ഒരു മാറ്റം തന്നെ തമിഴ് നാട്ടിൽ കൊണ്ടുവന്നിരുന്നു.ഇതിന്റെ ഭാഗം ആയി 1940 നും 1946 നും ഇടക്ക് അദ്ദേഹം ധാരാളം തവണ ജയിൽ വാസം അനുഭവിച്ചിരുന്നു.
ഇടയിൽ നിരവധി പേരെ കണ്ടുമുട്ടി
സ്വാതന്ത്ര്യ സമര നേതാക്കൾ ആയ
മുത്തുരാമലിംഗ തേവർ,
കെ.പി.ജാനകി അമ്മാൾ , എൻ.എം.ആർ.സുബ്ബരാമൻ,
ശശിവർണ തേവർ, സിത്തർമയ്യ,
എം.ആർ.വെങ്കട്ടരാമൻ, എ.വൈദ്യനാഥു
അയ്യർ എന്നിവരെ അദ്ദേഹം പരിചയ പെടുകയുണ്ടായി..
1942 ൽ അദ്ദേഹത്തിന്റെ അദ്ദേഹം ക്വിറ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ജയിലിൽ ആയി.കൾക്കട്ടയിലേ ആലിപ്പൂർ ജയിൽ ഇൽ ആയിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്..ജയിലിൽ ൽ പോയത് കൊണ്ട് അദ്ദേഹത്തെ മദ്രാസ് യൂണിവേഴ്സിറ്റി പഠനതിൽ നിന്നും debar ചെയ്യ്തു. പക്ഷേ സി. രാജാഗോപാൽ ആചാരി യുടെ നിർബന്ധത്താൽ എ. ൽ. മുതലിയാർ അദ്ദേഹത്തെ പഠനം തുടരാൻ സഹായിച്ചു...
1932 ൽ ഗാന്ധിജിയും ഡോ. അംബേദ്കറും
പുനാ പാക്ട് ഉടമ്പടിയിൽ ഒപ്പുവച്ചു. കരാർ പ്രകാരം sc-st കളുടെ അവകാശങ്ങൾക്കായി
സമ്മേളനങ്ങളും പൊതുയോഗങ്ങളും
രാജ്യമെമ്പാടും നടത്തി.
കടുത്ത
ഗാന്ധിയനും മധുരയിലെ കോൺഗ്രസ് അംഗവുംവൈദ്യനാഥ അയ്യർ,
ആയിരുന്നു മധുര
ഹരിജൻ സേവക് സംഘത്തിന്റെ പ്രസിഡന്റ്
. അദ്ദേഹതിന്റെ പിന്തുണയോടെ മായാണ്ടി ഭാരതി sc-st കളുടെ യും നാടാർ വിഭാഗക്കാരുടെ യും ക്ഷേത്ര പ്രവേശനതിനായി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. അക്കാലത് നാടാർക്കും, sc-st കൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലായിരുന്നു.. കേരളത്തിൽ nss ഈഴവ പുലയ വിഭാഗങ്ങൾ ടേ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച പോലെ തമിഴ് നാട്ടിലെ തേവർ സമുദായവും വിശ്വകർമ സമുദായവും ഐയ്യർ മാരിലെ ഒരു വിഭാഗവും ആണ് അനുകൂലിചത്..വിശ്വകർമ കുലാഭിമാന സഭ യും ഇത്തരം ക്ഷേത്ര പ്രവേശനം ഇല്ലാത്ത വിഭാഗങ്ങൾ ടേ സമരങ്ങൾ ക്ക് പിന്തുണ കൊടുത്തു നവോഥാനത്തിന്റെ ഭാഗം ആയിട്ടുണ്ട്..
വൈദ്യനാഥൻ ഐയ്യർ , എം.എൻ.ആർ സുബ്ബുരാമൻ.
ജി.രാമചന്ദ്രൻ, സോമസുന്ദരഭാരതി,
മനക്കൽ പട്ടബിരാമയ്യർ, ചോളവന്ദൻ
ചിന്നസാമി പിള്ളയും മട്ടപ്പരായും
വെങ്കിട്ടരാമ അയ്യർ എന്നി രാജ്യ സ്നേഹികൾ അതിനായി കഠിനാധ്വാനം ചെയ്തു.
.
അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു.
കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസ് സോഷ്യലിസ്റ്റുകൾ ആയി കോൺഗ്രസിന്റെ കീഴിൽ പ്രവർത്തിച്ചു
നിരവധി പേർ
പസുമ്പൺ മുത്തുരാമലിംഗ ഉൾപ്പെടെ
തേവറും മായാണ്ടി ഭാരതിയും ചേർന്നു തൊട്ടുകൂടായ്മക്ക്
എതിരായ സമരത്തിൽ പങ്കെടുക്കുന്ന സമുദായ വിഭാഗങ്ങളെ കൈകോർത്തു മുന്നോട്ടു കൊണ്ടുവന്നു.. മായാണ്ടി ഭാരതിയുടെ സുഹൃത്ത് ആയ ഈ മുത്തു രാമലിംഗ തേവർ ആണ് പിന്നീട് തേവർ(കല്ലർ, മറവർ, അഗമുടയാർ )സമുദായനേതാവ് ആയി വളർന്നത്.
.
യുദ്ധ വിരുദ്ധ പ്രസംഗങ്ങൾ ആണ് അദ്ദേഹത്തെ കൂടുതൽ പ്രസക്തനാക്കിയത്..
ഒരിക്കൽ മധുരയിൽ വച്ച് ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ചരിത്രത്തിന്റെ തന്നെ ഭാഗം ആയി. അത് ഇപ്രകാരം ആയിരുന്നു.ഒരിക്കൽ നമ്മൾ ബ്രിട്ടീഷ് കാരുടെ സ്വരാജ് വാഗ്ദാനത്തിൽ വിശ്വസിച്ചു യുദ്ധത്തിൽ പങ്കെടുത്തിട്ട് നമ്മൾ വഞ്ചിക്കപ്പെട്ടു.. നമുക്ക് സ്വരാജിന് പകരം ലഭിച്ചത് റൗളറ്റ് act ഉം ജാലിയൻ വാലാബാഗും.ആ വഞ്ചനയുടെ പകരമായി ദൈവം ഹിറ്റ്ലറിലൂടെ ബ്രിട്ടീഷ് അവർക്ക് വേണ്ട പ്രതിഫലകൊടുത്തതായി വിചാരിച് ഹിറ്റ്ലർ അവർക്ക് വരുത്തുന്ന നാശ നഷ്‌ടങ്ങൾ അവരുടെ വിധി ആയി കാണുക. അതുകൊണ്ട് ഇനീയുള്ള യുദ്ധങ്ങളിൽ നമ്മൾ പങ്കെടുക്കരൂത്. ഈ വരികൾ ചരിത്രത്തിന്റെ ഭാഗം ആയി മാറി..
2015 ഫെബ്രുവരി 24 ന് 98 ആം വയസ്സിൽ ഈ ധീര വിശ്വകർമൻ തന്റെ മാതൃഭൂമിയോട് വിടപറഞ്ഞു.. അദ്ദേഹത്തിന്റെ ഭാര്യ പോന്നമ്മാളും സ്വാതന്ത്ര സമരപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു...
https://web.archive.org/web/20070917184224/http://www.hindu.com/2007/07/19/stories/2007071960461000.htm
https://archive.today/20130624224853/http://articles.timesofindia.indiatimes.com/2012-08-05/madurai/33048572_1_freedom-fighters-freedom-struggle-madurai
https://m.timesofindia.com/city/madurai/Ace-freedom-fighter-Mayandi-Bharathi-dies/articleshow/46363744.cms
1.The Hindu, 23 June 2013.
2. Times of India, 23 June 2013.
3. Times of India, 25 February 2015.
4.Ramakrishnan.N.,Sudhanthiraporil
Thamizhaga Communistugalin Mahathana
Pangu, Chennai, 2005.
5.Fortnightiy Report for the First half of
December 1943.
6.Jawahar, R., Communism – Netru –
Inru – Naalai, Chennai, 2003.
7. Ranadiva,B.T., The Independence
Struggle and After, New Delhi, 1988.
8. Arunan, Indiya Communisa Iyakka
Varalaru, Chennai, 2009.
9. G.O.No. 2128 Public Department,
4 December 1939. ( Confdl)
10. G.O. No. 2039, Public Department,23 November 1939. ( Confdl)
11. G.O.No. 95, Public General
Department, 16 January 1941.
അവലംബം
തിരുത്തുക- ↑ "Veteran journalists honoured". The Hindu. Archived from the original on 2007-09-17. Retrieved 23 June 2013.
- ↑ "Remembering Capt Lakshmi Sehgal's Madurai connect". Times of India. Archived from the original on 2013-06-24. Retrieved 23 June 2013.
- ↑ "Ace freedom fighter Mayandi Bharathi dies". Times of India. Retrieved 25 February 2015.