മടവൂർ ഗ്രാമത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ മഠത്തിൽ നിന്നാണ്. എന്നാൽ ഇത്രയും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം തകർച്ചയുടെ വക്കിൽ ആണ്. ഈ മഠത്തിന്റെ ഭൂരിഭാഗവും തകർന്ന അവസ്ഥയിൽ ആണ്. ഇനി കുറച്ചു നാൾ കൂടിയേ ചിലപ്പോൾ ഈ ശേഷിക്കുന്ന ഭാഗം നിലനിലിക്കുകയുള്ളു.

നൂറ്റാണ്ടുകൾക്ക് മുൻപ് മാണ്ഡവ്യൻ എന്നൊരു മുനി പൂജാദി കർമങ്ങൾക്ക് വേണ്ടി നിരവധി ബ്രാഹ്മണരെ ഇവിടെ കുടിയിരുത്തുകയും അവരുടെ താമസത്തിനു നാടിന്റെ ഒട്ടേറെ ഭാഗങ്ങളിൽ മഠം നിർമിക്കുകയും ചെയ്യ്തു ( മടവൂർ എന്ന പേര് വരാൻ ഇതാണ് കാരണം ) മംഗലാപുരത്തു നിന്നാണ് ബ്രാഹ്മണർ ഇവിടേക്ക് വന്നത് പറയപ്പെടുന്നു.

ഈ മഠത്തെ പറ്റി ധാരാളം കഥകൾ നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡ വർമ്മ ഒളിച്ചു നടന്ന കാലത്ത് ഇവിടെ വരികയുണ്ടായി വേഷം മാറി അദ്ദേഹം മഠത്തിൽ താമസിക്കുകയുണ്ടായി. അവിടത്തെ കാർണവരും മാർത്താണ്ഡ വർമ്മയും ചൂതുകളിച്ചു കൊണ്ടിരുന്നപ്പോൾ കാരണവർ ചൂതുകളിയിലെ കാലാളെ വെട്ടുമെന്ന് ഉദ്ദേശിച്ചു വെട്ടും എന്ന് പറയുക ഉണ്ടായി എന്നാൽ ഇത് കെട്ട മാർത്താണ്ഡ വർമ്മ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തെറ്റ് ധരിക്കുകയും തന്നെ കാർണവർക്ക് മനസിലായി എന്ന് തെറ്റിദ്ധരിച്ചു കൊണ്ട് അവിടം വിടുക ഉണ്ടായി. പിന്നീട് എട്ടു വീട്ടിൽ പിള്ളമാരെ വകവരുത്തി തിരുവിതാംകൂറിലെ രാജാവായ ശേഷം മഠത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.(ഇത് പണ്ട് മുതലേ നാട്ടുകാർക്കിടയിൽ തലമുറകളായി പറഞ്ഞ് വന്ന കഥകളാണ് ഇത് എത്രത്തോളം ശരിയാകണമെന്നില്ല.) കിളിമാനൂർ കൊട്ടാരവുമായി മാമണ്ണൂർ മഠവും പരിസരത്തുള്ള മഠങ്ങളും കിളിമാനൂർ കൊട്ടാരവുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

"https://ml.wikipedia.org/w/index.php?title=മാമണ്ണൂർ_മഠം&oldid=3741486" എന്ന താളിൽനിന്ന് ശേഖരിച്ചത്