എല്ലാവർഷവും സെപ്റ്റംബർ മാസത്തിലാണ് മാന്നാർ വള്ളംകളി നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കേരളത്തിലെ ഏക വളളംകളിയാണിത്.[അവലംബം ആവശ്യമാണ്] വള്ളംകളി പവാലിയനിൽ മഹാത്മ ഗാന്ധിയുടെ പ്രതിമയും സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പമ്പാനദിയുടെ ഭാഗമായ ഇളമത കടവ് മുതൽ കൂര്യത്ത് കടവ് വരെയുള്ള ഭാഗത്താണ് വള്ളംകളി നടക്കുന്നത്. ചുണ്ടൻ വള്ളങ്ങളെക്കാൾ പ്രാധാന്യം ഇവിടെ വെപ്പ് വള്ളങ്ങളുടെ മത്സരത്തിനാണ്.

"https://ml.wikipedia.org/w/index.php?title=മാന്നാർ_വള്ളംകളി&oldid=3067896" എന്ന താളിൽനിന്ന് ശേഖരിച്ചത്