മാന്നാർ കോവിൽ ക്ഷേത്രം
തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് മുപ്പതു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് മാന്നാർ കോവിൽ ക്ഷേത്രം. മാന്നാർ കോവിലിന്റെ നിർമ്മാണം ആഴ്‌വാർ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണി മുപ്പതു വർഷം ജീവിച്ചതും സമാധിയായതും ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു ആഴ്‌വാർ സമാധി ഇവിടെ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമ്മാണം ആ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർക്ക് പ്രത്യേക പൂജകൾ ഇവിടെ ഇപ്പോഴും നടക്കുന്നു. നിലവിളക്കുകൾ നിർമ്മിക്കുന്ന ഒരേ ഒരു ക്ഷേത്രം ആണിത്. ഒരു ക്ഷേത്രത്തിനു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കണമെന്ന രാജകൽപ്പനയായിരിക്കണം മാന്നാർ കോവിലിലെ നിലവിളക്കുനിർമ്മാണത്തിനു പിന്നിലെന്നാണ് വിശ്വാസികൾ പറയുന്നത്.[1]
Mannarkovil | |
---|---|
Village | |
Coordinates: 8°46′48″N 77°24′32″E / 8.780006°N 77.408924°E | |
Country | India |
State | Tamil Nadu |
District | Tirunelveli |
ഉയരം | 83 മീ(272 അടി) |
• ആകെ | 5,000 (Approx) |
മൂന്നു തട്ടുകളായി ഉയർന്നു പോകുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. അതുകൊണ്ട് മണിഗോപുരം വരെ തൊട്ടടുത്തു നിന്നു കാണാൻ കഴിയും. മൂന്നു ഭാവത്തിലുളള പ്രതിഷ്ഠയുളള മാന്നാർ കോവിൽ വേദനാരായണ സ്വാമിക്ഷേത്രം എന്നു കൂടി അറിയപ്പെടുന്നു. മഹാവിഷ്ണു പ്രതിഷ്ഠയാണു മുഖ്യം. മഹാവിഷ്ണുവിന്റെ മൂന്നു ഭാവങ്ങൾ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ശയന പ്രതിഷ്ഠയോടു സാമ്യമുളളതാണ് ഇത്. സീതാസമേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ലക്ഷ്മണൻ, ഭരതശത്രുഘ്നന്മാർ എന്നിവരെയും കാണാം. രഥോത്സവമാണ് മറ്റൊരു സവിശേഷത.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 https://www.manoramaonline.com/travel/travel-kerala/2019/01/29/travel-to-mannar-thirunelveli.html.
{{cite news}}
: Missing or empty|title=
(help)