മാന്നാനം സെന്റ് ജോസഫ്സ് പ്രസ്
വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ 1846ൽ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സ്ഥാപിച്ച അച്ചുകൂടമാണ് മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സ്. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടെ ആദ്യം മുദ്രണം ചെയ്തത്.[1] വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് മുദ്രണാലയം സ്ഥാപിച്ചത്.
1887ൽ മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക[2] പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 മാന്നാനത്തെ വിശുദ്ധ യൌസേപ്പിതാവിന്റെ അച്ചുകൂടം[പ്രവർത്തിക്കാത്ത കണ്ണി] ദീപികദിനപത്രം.
- ↑ "ദീപികക്ക് 125 വയസ്സ്". മലയാള മനോരമ. നവംബർ 26, 2011. Archived from the original on 2011-11-26. Retrieved 2013 നവംബർ 30.
{{cite news}}
: Check date values in:|accessdate=
(help)