മാന്ത്രികപ്പൂച്ച

ബഷീറിന്റെ ലഘുനോവല്‍

വൈക്കം മുഹമ്മദ് ബഷീർ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്.[1] ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. [2] ബഷീറിന്റെ വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

മാന്ത്രികപ്പൂച്ച
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1968
ISBNNA
  1. "മാന്ത്രികപ്പൂച്ചയുടെ അമ്പതാം വാർഷികം". www.puzha.com. Retrieved 29 ജനുവരി 2019.
  2. "ഉന്മാദം വരുമ്പോൾ ബഷീർ ..." മാതൃഭൂമി പത്രം. Archived from the original on 2019-03-22. Retrieved 2017-07-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാന്ത്രികപ്പൂച്ച&oldid=3807084" എന്ന താളിൽനിന്ന് ശേഖരിച്ചത്