മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.[1] അക്കപ്പോരിന്റെ ഇരുപതു നസ്രാണിവർഷങ്ങൾ എന്ന നോവലിന്റെ ഒരു തുടർച്ചയായാണ് ഇത് എഴുതിയിരിക്കുന്നത്[2]
ഓർത്തഡോക്സ് ക്രിസ്തീയസഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിമാണങ്ങളും അവയെല്ലാം ജനജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളും ഹൃദ്യമായും നർമ്മബോധത്തോടെയും അവതരിപ്പിക്കുന്നതാണ് ഈ നോവൽ. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്, അടിയന്തരാവസ്ഥ, മന്നം ഷുഗർമില്ലിന്റെ വളർച്ചയും തളർച്ചയും എന്നിവയെല്ലാം നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. ചെഗുവേര, പാട്രിക് ലുമുംബ, എം.എൻ ഗോവിന്ദൻ നായർ, ടി.വി തോമസ്, ഗൗരിയമ്മ, ഇ.എം.എസ് എന്നിവരും നോവലിലെ സാന്നിദ്ധ്യമാണ്. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതം സ്പർശിച്ചെഴുതിയതാണ് നോവൽ[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-06. Retrieved 2018-12-30.
- ↑ http://www.dcbooks.com/manthalirile-erupathu-communist-varshangal-by-benyamin.html
- ↑ ഡോ.ബി.ഇക്ബാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ഒക്ടോബർ ലക്കം,2017