മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ
മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ (1899-1985) ഒരു പോർച്ചുഗീസ് സൈനിക ഉദ്യോഗസ്തനും പോർച്ചുഗീസ് ഇന്ത്യയുടെ 128 മത്തെയും അവസാനത്തെയും ഗവർനർ ജെനറലുമായിരുന്നു.മാന്വൽ സി ഡി സില്വയും മരിയ ദ വസ്സല്ലൊ എന്നിവരായിരുന്നു മാതാപിതക്കൾ.
മാനുവൽ അന്റൊണിയൊ വസ്സാലോ എസ്സില്വ | |
---|---|
![]() | |
പോർച്ചുഗീസ് ഇന്ത്യയുടെ ഗവർണർ | |
ഓഫീസിൽ 1958 – 19 ഡിസംബർ 1961 | |
പ്രസിഡന്റ് | അമ്മെരിഗൊ ടോമാസ് |
പ്രധാനമന്ത്രി | അന്തൊണിയൊ ഡി ഒലിവെയ്ര സൽസ്സാർ |
മുൻഗാമി | പൗലൊ ബെണാർഡ് ജുദസ് |
പിൻഗാമി | അധികാരം റദ്ദു ചെയ്യപ്പെട്ടു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റ്റോറസ് നൊവാസ്സ്, പോർച്ചുഗൽ | 8 നവംബർ 1899
മരണം | 11 ഓഗസ്റ്റ് 1985 ലിസ്ബൺ, പോർച്ചുഗൽ | (പ്രായം 85)
പങ്കാളി(കൾ) | ഫെർനാൻട പെരെര എസ്സില്വ |
തൊഴിൽ | പട്ടാള മേധാവി |
ജീവിത രേഖതിരുത്തുക
പോർച്ചുഗീസ് ഇന്ത്യയുടെ ഗവർണർതിരുത്തുക
1958 ലാണ് അദ്ദേഹത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി നാമനിർദ്ദേശം ചെയ്തത്. പൗലൊ ബെണാർഡ് ജുദസ് ആയിരുന്നു മുൻഗാമി. അതേസമയം തന്നെ ഇന്ത്യയിലെ പോർച്ചുഗീസ് സായുധസേനയുടെ സർവസൈന്യാധിപനായും അദ്ദേഹം അവരോധിക്കപ്പെട്ടു. ഇന്ത്യൻ ഗവർന്മെന്റ് ഗോവ, ദമൻ, ദിയു തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയോട് ചേർക്കാൻ ശ്രമിച്ചപ്പൊൾ പോർച്ചുഗീസ് പ്രധാന മന്ത്രി അന്തൊണിയൊ സൽസാറിന്റെ മരണം വരെ പോരാടുക എന്ന ഉത്തരവിനെ മറികടന്നു യാതൊരു എതിർപ്പും കൂടാതെ കീഴടങ്ങുകയും പ്രദേശങ്ങൾ ഇന്ത്യയുടെ അധീനതയിൽ ആകുകയും ചെയ്തത് അദ്ദേഹതിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം ആയിരുന്നു. തിരികെ പോർചുഗലിൽ എത്തിയ വസ്സലൊക്കു തണുത്ത സ്വീകരണമാണു ലഭിച്ചത്. പിന്നീട് ആജ്ഞകൾ ധിക്കരിച്ചതിനു പട്ടാളകോടതി അദ്ദേഹത്തെ വിചാരണ ചെയ്യുകയും നാടു കടത്തുകയും ചെയ്തു 1974 അദ്ദേഹത്തിന്റെ പട്ടാള പദവികൾ തിരികെ ലഭിച്ചു. അതിനു ശേഷം അദ്ദേഹം ഗോവ സന്ദർശിച്ചു. ഹൃദ്യമായ സ്വീകരണമാണു അദ്ദേഹത്തിനു ലഭിച്ചത്. അടുത്തിടെ ഗോവൻ പോർച്ചുഗീസ് പൊതു പ്രവർത്തകനായ നർന കൊയ്സ്സൊരൊ പറഞ്ഞത് പരാജയപ്പെട്ടാൽ ആത്മഹത്യ ചെയ്യുന്നതിനായി സൽസ്സാർ വസ്സ്ലോയ്ക്ക് സയനൈഡ് ഗുളികകൾ അയച്ചു കൊടുത്തു എന്നാണ്.
കുടുംബംതിരുത്തുക
ഭാര്യ -ഫെർനാൻട പെരെര എസ്സില്വ
ഫെർണണഡൊ മാനുവൽ പെരെര മൊൺറ്റെരൈയൊ വസ്സാലൊ എസ്സില്വ മകനും മരിയ ഫെർനാൻഡ പെരെര മൊൺറ്റെരൈയൊ വസ്സാലൊ മരിഅ ഡ ലുസ്സ് പെരെര മൊൺറ്റെരൈയൊ വസ്സാലൊ എന്നിവർ പെണ്മക്കളുമാണ്