ദാമൻ

ദാമൻ
20°25′N 72°51′E / 20.42°N 72.85°E / 20.42; 72.85
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
കേന്ദ്രഭരണ പ്രദേശം ദാമൻ, ദിയു
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,743[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ദാമൻ, ദിയു കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്‌ ദമൻ ജില്ലയിലെ മുനിസിപ്പാലറ്റിയായ ദമൻ (പോർച്ചുഗീസ്:Damão). മുംബൈയിൽ നിന്നും 198. കി. മീ. വടക്കായാണ്‌ ദാമൻ സ്ഥിതിചെയ്യുന്നത്. 1498-ൽ വാസ്കോ ഡ ഗാമ ഇവിടെ കാലുകുത്തി. പിന്നീട് പോർച്ചുഗീസ് കോളനിയായിത്തീർന്ന ഈ പ്രദേശം, 400 വർഷത്തിലധികം പോർച്ചുഗീസ് ഭരണത്തിൻ‌കീഴിലായിരുന്നു.

ദാമൻ ഗംഗ നദി ഈ നഗരത്തെ നാനി ദാമൻ എന്നും(ചെറിയ ദാമൻ) മോട്ടി ദാമൻ (വലിയ ദാമൻ)എന്നും രണ്ടായി വേർതിരിക്കുന്നു. പേരിനു വിപരീതമായി, ഇതിൽ വലുതായ നാനി ദാമനാണ് നഗരത്തിലെ ഹൃദയഭാഗം, പ്രധാന ആശുപത്രികളും സൂപ്പർ മാർക്കറ്റുകളും മറ്റും ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്, ഗവണ്മെന്റ് കാര്യാലയങ്ങൾ സ്ഥിതിചെയ്യുന്നത് മോട്ടി ദാമനിലാണ്‌. ഇ പ്രദേശങ്ങളെ യോജിപ്പിക്കുന്ന രണ്ട് പാലങ്ങളിൽ ചെറിയത് 2003 ഓഗസ്റ്റ് 28-ന്‌ തകർന്നുവീണ്‌ 17 വിദ്യാർത്ഥികളടക്കം 24 പേർ മരണമടയുകയുണ്ടായി.[2]

ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-20. Retrieved 2008-08-08.
"https://ml.wikipedia.org/w/index.php?title=ദമൻ&oldid=3925242" എന്ന താളിൽനിന്ന് ശേഖരിച്ചത്