മാനസി ഗിരീഷ്ചന്ദ്ര ജോഷി

ഒരു ഇന്ത്യൻ പാര ബാഡ്മിന്റൺ താരം

ഒരു ഇന്ത്യൻ പാര ബാഡ്മിന്റൺ താരമാണ് മാനസി ജോഷി. 2015 മുതലാണ് മാനസി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തുടങ്ങിയത്. 2015 ൽ നടന്ന പാര ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വുമൺ-സിംഗിൾസ് സിൽവർ മെഡലും സ്വന്തമാക്കി.[5] 2011 ൽ ഒരു അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു.[6]2018 ലെ കണക്കനുസരിച്ച് വനിതകളുടെ സിംഗിൾസിൽ എസ്എൽ 3 വിഭാഗത്തിൽ മാനസി അഞ്ചാം സ്ഥാനത്താണ്.[7]

മാനസി ഗിരീഷ്ചന്ദ്ര ജോഷി
Manasi Joshi
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Manasi Girishchandra Joshi
ജനനം (1989-06-11) 11 ജൂൺ 1989  (35 വയസ്സ്)[1]
ഉയരം171
ഭാരം68[2]
Sport
രാജ്യം ഇന്ത്യ
കായികയിനംBadminton

ആദ്യകാലജീവിതം

തിരുത്തുക

മാനസി ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയത് പത്തുവയസ്സുമുതൽ ആണ്. ഭാഭാ ആണവ ഗവേഷണകേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞനായിരുന്നു അച്ഛന്റെ കൂടെ ആണ് ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം നേടി സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നേടി. 2011 ൽ ഒരു വാഹന അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു.[8] 2012 ൽ നടന്ന ഒരു കമ്പനി തലത്തിലുള്ള ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായിരുന്നു സംഭവത്തിനുശേഷമുള്ള ആദ്യ മത്സരം.[9] 2014 ഡിസംബറിൽ മാനസി ആദ്യ ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുക്കാനും, ഒരു വെള്ളി മെഡൽ നേടുകയും ചെയ്‌തു.[10][6]

അവാർഡുകൾ

തിരുത്തുക
  • 2015 ൽ - മിക്സഡ് ഡബിൾസിൽ പാര ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.
  • 2016 ൽ - വനിതാ സിംഗിൾസ് വെങ്കലം.
  • 2017 ൽ - പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും സ്പാനിഷ് ഇന്റർനാഷണലിൽ സ്വർണവും.
  • 2018 പാരാ ബാഡ്മിന്റൺ ഇന്റർനാഷണലിൽ വനിതാ സിംഗിൾസിൽ വെങ്കല മെഡൽ.[6][11]
  1. "BWF Para-Badminton Classification Master List" (PDF). BWF. Archived from the original (PDF) on 2018-08-11. {{cite web}}: Cite has empty unknown parameter: |dead-url= (help); line feed character in |title= at position 19 (help)
  2. "Manasi Joshi-Indian Para-athlete" (PDF). Maharashtra Badminton Association. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Indian Para badminton team wins 11 medals at World Championships - Firstpost". www.firstpost.com. Retrieved 2018-08-11.
  4. "BWF - Thailand Para-Badminton International 2018 - Winners". bwf.tournamentsoftware.com. Retrieved 2018-08-11.
  5. "Success Stories: Office of The State Commissioner for Persons with Disabilities, Government of Meghalaya". megscpwd.gov.in (in ഇംഗ്ലീഷ്). Retrieved 2018-08-11.
  6. 6.0 6.1 6.2 Subrahmanyam, V. v (2018-08-08). "Manasi in search of an Asiad medal". The Hindu (in Indian English). ISSN 0971-751X. Retrieved 2018-08-11.
  7. "Para-Badminton World Ranking Singles" (PDF). badminton.org. 2018-08-01. Archived from the original (PDF) on 2018-08-11. Retrieved 2018-08-11.
  8. "കേൾക്കണം ഇവളുടെ കഥ ; നമിക്കണം ഈ പോസിറ്റീവ് എനർജിയെ". ManoramaOnline. Retrieved 2018-08-11.
  9. "At 22, She Lost Her Leg. At 26, Manasi Joshi Was an International Level Para-Badminton Player!". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). 2016-02-29. Retrieved 2018-08-11.
  10. ഹരികുമാർ, രമ്യ. "മനക്കരുത്തിന്റെ അഗ്നിച്ചിറകുകളിൽ പറന്ന് മാനസി". Mathrubhumi. Archived from the original on 2019-12-21. Retrieved 2018-08-11.
  11. "Badminton: India's Manasi Joshi wins Bronze in women's singles at Thailand Para-Badminton International,2018 - Sports India Show". Sports India Show (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-09. Retrieved 2018-08-11.