മാധവ്റാവു സിന്ധ്യ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

1971 മുതൽ 2001 വരെ ഒൻപത് തവണ ലോക്സഭാംഗമായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായിരുന്നു മാധവ്റാവു സിന്ധ്യ.(1945-2001) മൂന്ന് തവണ കേന്ദ്രമന്ത്രി, 1990 മുതൽ 1993 വരെ ബി.സി.സി.ഐ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

മാധവറാവു സിന്ധ്യ
ലോക്സഭാംഗം
ഓഫീസിൽ
1999, 1998, 1996, 1991, 1989, 1984, 1980, 1977, 1971
മണ്ഡലം
  • ഗുണ
  • ഗ്വാളിയോർ
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി
ഓഫീസിൽ
1995-1996
മുൻഗാമിപി.വി.നരസിംഹറാവു
പിൻഗാമിപി.വി.നരസിംഹറാവു
വ്യക്തിഗത വിവരങ്ങൾ
ജനനം1945 മാർച്ച് 10
ബോംബെ, മഹാരാഷ്ട്ര
മരണംസെപ്റ്റംബർ 30, 2001(2001-09-30) (പ്രായം 56)
മെയിൻപുരി, ഉത്തർപ്രദേശ്
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1980-1996, 1996-2001)
  • മധ്യപ്രദേശ് വികാസ് കോൺഗ്രസ് (1996-1998)
  • ഭാരതീയ ജനസംഘ് (1971-1977)
പങ്കാളിമാധവിരാജ
കുട്ടികൾചിത്രാംഗന സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ
As of 7 ജൂൺ, 2023
ഉറവിടം: ഐ ലവ് ഇന്ത്യ

ജീവിതരേഖ

തിരുത്തുക

മഹാരാഷ്ട്രയിലെ ബോംബെയിലെ ഒരു രാജകുടുംബത്തിൽ ജീവാജിറാവു സിന്ധ്യയുടേയും വിജയരാജയുടേയും മൂന്നാമത്തെ മകനായി 1945 മാർച്ച് 10ന് ജനനം. ഗ്വാളിയോരിലെ സിന്ധ്യ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മാധവ്റാവു ഓക്സ്ഫോർഡിലെ വിൻസ്റ്റർ കോളേജ്, ന്യൂകോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ലോക്സഭാംഗം യശോധര രാജെ എന്നിവർ സഹോദരങ്ങളാണ്.

1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘ് ടിക്കറ്റിൽ ആദ്യമായി മധ്യപ്രദേശിലെ ഗുണയിൽ നിന്ന് ലോക്സഭാംഗമായി. 1977-ൽ ജനസംഘം വിട്ട് ജനതാപാർട്ടി സ്വാതന്ത്രനായി ലോക്സഭയിലെത്തിയ മാധവ്റാവു 1980-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1980-ൽ ഗുണയിൽ നിന്ന് മൂന്നാം പ്രാവശ്യവും ലോക്സഭാംഗമായി. 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗ്വാളിയോരിൽ നിന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കെതിരെ മത്സരിച്ച് ജയിച്ചു. 1971 മുതൽ 1999 വരെ പത്ത് തവണ ലോക്സഭാംഗമായിരുന്ന മാധവറാവു ഒരിക്കൽ പോലും പരാജയപ്പെട്ടിട്ടില്ല.

1986-1989, 1991-1993, 1995-1996 എന്നീ വർഷങ്ങളിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ കോൺഗ്രസ് വിട്ട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും 1998-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായെങ്കിലും 1999-ൽ ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു.

2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

പ്രധാന പദവികളിൽ

  • 1961-1971 : ഗ്വാളിയോർ മഹാരാജ
  • 1971 : ഭാരതീയ ജനസംഘം അംഗം
  • 1971 : ലോക്സഭാംഗം, ഗുണ (1)
  • 1977 : ജനതാപാർടി അംഗം
  • 1977 : ലോക്സഭാംഗം, ഗുണ (2)
  • 1980 : കോൺഗ്രസ് പാർട്ടി അംഗം
  • 1980 : ലോക്സഭാംഗം, ഗുണ (3)
  • 1984 : ലോക്സഭാംഗം, ഗ്വാളിയൂർ (4)
  • 1986-1989 : കേന്ദ്രമന്ത്രി, സ്വതന്ത്രചുമതല, റെയിൽവേ
  • 1989 : ലോക്സഭാംഗം, ഗ്വാളിയൂർ (5)
  • 1990-1993 : ബി.സി.സി.ഐ, പ്രസിഡൻ്റ്
  • 1991 : ലോക്സഭാംഗം, ഗ്വാളിയൂർ (6)
  • 1991-1993 : കേന്ദ്ര വ്യോമയാന, ടൂറിസം വകുപ്പ് മന്ത്രി
  • 1995-1996 : കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി
  • 1996 : കോൺഗ്രസ് വിട്ട് പുതിയ പാർട്ടി
  • 1996 : ലോക്സഭാംഗം, ഗ്വാളിയൂർ (7)
  • 1998 : കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി
  • 1998 : ലോക്സഭാംഗം, ഗ്വാളിയൂർ (8)
  • 1999 : ലോക്സഭാംഗം, ഗുണ (9)[5]
"https://ml.wikipedia.org/w/index.php?title=മാധവ്റാവു_സിന്ധ്യ&oldid=3992639" എന്ന താളിൽനിന്ന് ശേഖരിച്ചത്