മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു ഒരു വിദ്യാലയമാണ് എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ എന്ന ചുരുക്ക പേരിൽ അറിയപെടുന്ന മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ. വി. ശ്രീജയ ഹയർ സെക്കൻററി വിഭാഗം പ്രിൻസിപ്പലും എം. വിനു ഹൈ സ്‌കൂൾ വിഭാഗം ഹെഡ് മാസ്റ്ററുമാണ്.[1][2]
ചരിത്രം
തിരുത്തുകആരംഭകാലത്ത്, നെടുവ നോർത്ത് ആദിദ്രാവിഡ എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്. 1940ഓടു കൂടി പേര്, അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി. 1958ൽ, ഈ അപ്പർ പ്രൈമറിയാകുകയും 'മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂൾ' എന്ന് പേരാക്കുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് 'മാധവാനന്ദവിലാസം ഹൈസ്കൂൾ' ആയി.
1998ൽ ഹയർസെക്കന്ററി ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ടതിനെ തുടർന്ന്, മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.[3]
ഭൗതികസൗകര്യങ്ങൾ
തിരുത്തുകഅഞ്ച് ഏക്കയിൽ നില്ക്കുന്ന ഈ സ്ഥലത്താണ് സ്കൂളിൽ നിലവിൽ, 2000 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- ലിറ്റിൽ കൈറ്റ്‌സ്
- സ്കൗട്ട് & ഗൈഡ്സ്
- ജെ. ആർ. സി.
- ബാന്റ് ട്രൂപ്പ്
- 'ലവ് ഗ്രീൻ' പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എസ്. പി. സി.
- വിവിധ ക്ലബുകൾ
മാനേജ്മെൻറ്
തിരുത്തുക- കെ. കുഞ്ഞിരാമൻ നായർ(സ്ഥാപക മാനേജർ)
- കെ. കെ. വിശ്വനാഥൻ(നിലവിലെ മാനേജർ)
മുൻ പ്രധാനാദ്ധ്യാപകർ
തിരുത്തുക- വി. എസ്. കൃഷ്ണയ്യർ
- ടി. ഗോപാലകൃഷ്ണൻ
- എം. രാമദാസ് രാജ
- കെ.പി. ഭാനുവിക്രമൻ നായർ
- സി.എ. അന്നക്കുട്ടി
- എ.പി. രാജൻ
- ജേക്കബ് തോമസ്
- സി. ബാലകൃഷ്ണൻ
- എം.പി. അശോകൻ
- ജി. ബാലകൃഷ്ണപ്പിള്ള
- എ. തങ്കം
- സി. ദേവദാസൻ
- വനജ പി
- ത്രേസ്യാമ്മതോമസ്സ്
അവലംബം
തിരുത്തുക- ↑ https://www.thehindu.com/news/national/kerala/student-police-cadets-of-vithura-school-in-kerala-capital-pilots-global-campaign-against-child-marriage-trafficking/article37793079.ece
- ↑ https://www.newindianexpress.com/cities/thiruvananthapuram/2021/dec/11/kerala-student-police-cadets-spearhead-global-campaign-to-fight-child-marriage-2394145.html
- ↑ "MVHSS ARIYALLUR - Vallikunnu, District Malappuram (Kerala)" (in ഇംഗ്ലീഷ്). Retrieved 2022-06-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- List of Schools in Malappuram
- M. V. H. S. S. Ariyallur Employee and Student Details[പ്രവർത്തിക്കാത്ത കണ്ണി]