മാത്ത്യു കൊടുങ്കാറ്റ്, 2007ലെ ഫെലിക്സ് കൊടുങ്കാറ്റിനു ശേഷം കാറ്റഗറി 5ൽ പെടുന്ന അതിശകതമായതും കൂടുതൽകാലം നിലനിന്നതുമായ അപകടകാരിയായ അത്‌ലാന്റിക്ക് കൊടുങ്കാറ്റ് ആണ്. പതിനാലമാതായി പേരിട്ട കാറ്റും അഞ്ചാമത്തെ കൊടുങ്കാറ്റും 2016ലെ അത്‌ലാന്റിക് കൊടുങ്കാറ്റ് സീസണിൽ രണ്ടാമത്തേതുമായ മാത്ത്യു കൊടുങ്കാറ്റ്, അതിയായ നാശം വിതയ്ക്കുന്നതും കൂടുതൽകാലം നിലനിൽക്കുന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റും അത്‌ലാന്റിക്കിനു കുറുകെയുള്ള അതിന്റെ യാത്രയിൽ ജീവനും സ്വത്തിനും വൻനാശം വരുത്തുന്നതുമാണ്. ഇത്തവണ ഈ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ഹൈത്തി, ജമൈക്ക, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബഹാമസ് എന്നിവിടങ്ങളിൽ നാശം വിതച്ചു. ഹൈത്തിയിൽ 1000, കൊളംബിയയിൽ 1, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ 4, സെന്റ് വിൻസെന്റ് ആന്റ് ഗ്രെനഡൈൻസിൽ 1, അമേരിക്കൻ ഐക്യനാട്ടിൽ 23 എന്നിവ ഉൾപ്പെടെ,1029 മരണമെങ്കിലും ഈ കൊടുങ്കാറ്റുമൂലം സംഭവിച്ചു. 2005ലെ സ്റ്റാൻ കൊടുങ്കാറ്റിൽ 1600 പേർ മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലുമായി മരണമടഞ്ഞിട്ടുണ്ട്. US$5 ബില്ല്യൻ നഷ്ടം ഇതുമൂലം സംഭവിച്ചിട്ടുണ്ട്. 2012ലെ സാൻഡി കൊടുങ്കാറ്റിനു ശേഷം ഏറ്റവും നാശകാരിയായ കൊടുങ്കാറ്റായിരുന്നു മാത്ത്യൂ കൊടുങ്കാറ്റ്.

"https://ml.wikipedia.org/w/index.php?title=മാത്ത്യു_കൊടുങ്കാറ്റ്&oldid=4089373" എന്ന താളിൽനിന്ന് ശേഖരിച്ചത്