മാത്തുണ്ണി മാത്യൂസ്
മാത്തുണ്ണി മാത്യൂസ് (2017 മെയ് 20-ന് അന്തരിച്ചു) ഒരു ഇന്ത്യനും, കുവൈറ്റ് റെസിഡന്റുമായിരുന്നു. 1990 -ലെ ഇറാഖ് കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 170,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർലിഫ്റ്റ് ഇവാക്കുവേഷൻ നടത്തിയത് ഇദ്ദേഹമാണ്. ലോകത്തിലെ ഏറ്റവും വലിയ സിവിലിയൻ ഇവാക്കുവേഷനായി ഇതറിയപ്പെടുന്നു[1][2]. 2016 ൽ ഈ സംഭവുമായി ബന്ധപ്പെട്ടു അക്ഷയ് കുമാർ നായകനായ എയർലിഫ്റ്റ് എന്ന ചലച്ചിത്രം പുറത്തിറങ്ങി[3].
മാത്തുണ്ണി മാത്യൂസ് | |
---|---|
ജനനം | 1936 പത്തനംതിട്ട, കേരളം |
മരണം | 2017 മെയ് 20 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ടോയോട്ട സണ്ണി, സണ്ണി മാത്യൂസ് |
അറിയപ്പെടുന്നത് | 1990 -ലെ ഇറാഖ് കുവൈറ്റ് യുദ്ധത്തിലകപ്പെട്ട 170,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർലിഫ്റ്റ് ഇവാക്കുവേഷൻ നടത്തി. |
ആദ്യകാല ജീവിതം
തിരുത്തുകമാത്യൂസ് ഒരു മലയാളിയും, കേരളക്കാരനുമാണ്. ടൊയോട്ട സണ്ണി എന്നറിയപ്പെടുന്നു. കുവൈറ്റിലെ എ.ഐ സയ്യർ ഗ്രൂപ്പിന്റെ ടോയോട്ട എന്ന കമ്പനിയുയമായി ജോലി ചെയ്തിരുന്നു. അതിന്റെ എം.ഡി ആയി 1989-ൽ വിരമിച്ചു. കുവൈത്തിന്റെ വികസന പാഥകളുടെ സമയങ്ങളിൽ 1956-നാണ് മാത്യൂസ് കപ്പലുകേറി അവിടെയെത്തിയത്. അദ്ദേഹം ഇന്ത്യൻ കുവൈത്ത് സ്ക്കൂളിന്റെ ചെയർമാനും, അവിടത്തെ ഇന്ത്യൻ ആർട്ട്സ് സർക്കിളിന്റെ സ്ഥാപകരിലുമൊരാളാണ്.
ഇന്ത്യൻ എയർലിഫ്റ്റ് ഇവാക്കുവേഷൻ
തിരുത്തുകമാത്തുണ്ണി മാത്യൂസിന്റെ സഹായത്തോടെ ആഗസ്റ്റ് 13-ൽ നിന്ന് 1990 ഒക്ടോബർ 11-ന് യുദ്ധത്തിൽ കുടങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും, രക്ഷപ്പെടുത്തി . ഇത്തരത്തിലുള്ള കഠിനപ്രയത്നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഇവാക്കുവേഷനുള്ള ഗിന്നസ് റെക്കോർഡ് എയർ ഇന്ത്യ നേടി. 1990-ലെ പേർഷ്യൻ ഗൾഫ് യുദ്ധത്തോടനുബന്ധിച്ച്, കുവൈത്തിലേയും, ഇറാഖിലേയും, ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കേണ്ട സാഹചര്യത്തിലെ ഈ ഓപ്പറേഷൻ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇവാക്കുവേഷനായി ഇത് കരുതുന്നു.[4][5][6][7]ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച്, മലയാളി എന്റ്രപ്രെനറായ മാത്തുണ്ണി മാത്ത്യൂസ്, ഇന്ത്യൻ അംബാസഡറെ ബാഗ്ദാദിൽ പോയി കണ്ട്,ഇന്ത്യൻ പൗരന്മാരെ അമ്മാൻ വഴി ബാഗ്ദാദിലേക്ക്, ഇറാഖിന്റെ ഒത്തുതീർപ്പിൽ ബസ്സിൽ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ച ഹാർബഹജാൻ സിംഗ് വേദിയുടെ സഹായത്തോടെ ഇവാക്കുവേഷൻ പൂർത്തിയാക്കിയത്[8]. 2016 ജനുവരി22-ന് ഇതിന്റെ പശ്ചാത്തലത്തിൽ അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായി വന്ന എയർലിഫ്റ്റ് പുറത്തിറങ്ങി. എങ്കിലും ചില സർക്കാർ ഇവാക്കുവേഷന്റെ സമയത്ത് ഒരു വ്യക്തിയിൽ മാത്രം എല്ലാം കേന്ദ്രീകരിക്കാൻ സമ്മതിച്ചുമിരുന്നില്ല.
References
തിരുത്തുക- ↑ name="indiatimes">"Airlift: Akshay Kumar's next a thriller of the biggest human evacuation - Times of India". timesofindia.indiatimes.com. Retrieved 2016-01-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-25. Retrieved 2017-05-21.
- ↑ "ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും". ഏഷ്യാനെറ്റ് ന്യൂസ്.
- ↑ Rohan Venkataramakrishnan. "The Berlin airlift was remarkable, but the largest civilian evacuation in history is by India The Berlin airlift was remarkable, but the largest civilian evacuation in history is by India". Scroll.in. Retrieved 2016-01-27.
- ↑ Singh, K.Gajendra (February 24, 2003).
- ↑ "Did You Know That The Largest Air Evacuation In History Was Done By India?". The Better India. Retrieved 2016-01-27.
- ↑ "Airlift: Akshay Kumar's next a thriller of the biggest human evacuation". The Times of India. Retrieved 2016-01-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-29. Retrieved 2017-05-21.