കാണിക്കാരുടെയും മലയരയന്മാരുടെയും സംഗീതശാഖയായ മലമ്പാട്ട്‌ അഥവാ കാണിപ്പാട്ട്‌ പ്രചാരകയും ഗായികയുമായിരുന്നു മാത്തി മുത്തി (മരണം : 13 ഫെബ്രുവരി 2014). ഫോക്ലോർ അക്കാദമി 2004ലെ പുരസ്കാരം നേടി.

ജീവിതരേഖ

തിരുത്തുക

ഞാറനീലിക്കടുത്ത് ചെന്നെല്ലിമൂട്ടിൽ കറുത്തൻ കാണിയുടെയും ഗൗരിക്കാണിയുടെയും അഞ്ചുമക്കളിൽ മൂത്തവളാണ് മാത്തി മുത്തി. അച്ഛനിൽ നിന്നും കൃഷിപ്പണിക്കിടെ കേട്ടുപഠിച്ചതാണ് ഈ പാട്ടുകൾ. തിരുവനന്തപുര പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ കല്ലണ ചെന്നല്ലിമൂട് സെറ്റിൽമെന്റിലായിരുന്നു അവസാന കാലത്ത് താമസം. മരിക്കുമ്പോൾ നൂറു വയസിനു മീതെ പ്രായമുണ്ടായിരുന്നു. രോഗപീഡയിൽ നിന്നും രക്ഷനേടാൻ കാണിക്കൂട്ടങ്ങൾ മലദൈവത്തെ പ്രീതിപ്പെടുത്താൻ വേണ്ടി പാടുന്ന പാട്ടാണ് മലമ്പാട്ട്‌ അഥവാ കാണിപ്പാട്ട്‌. കാണിക്കാരുടെയും മലയരയന്മാരുടെയും നിത്യജീവിതവുമായി ബന്ധപ്പെട്ട് മലമ്പാട്ട്‌, കാണിപ്പാട്ട്‌, ചാറ്റുപാട്ട് എന്നൊക്കെ അറിയപ്പടുന്ന നിരവധി സംഗീതശാഖകളിലെ പാട്ടുകൾ പാടിയിരുന്നു.

മലമ്പാട്ടുകളുടെ വൻ ശേഖരം മാത്തിക്ക് പകർന്നുകിട്ടിയത് അച്ഛൻ കറുത്തവൻ കാണിയിൽനിന്നും അമ്മ പെരുമിയിൽനിന്നുമാണ്.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • ഫോക്ലോർ അക്കാദമി പുരസ്കാരം
  1. "കാണിപ്പാട്ടിന്റെ ശീലുകൾ നിലച്ചു... മലമ്പാട്ടിന്റെ മുത്തശ്ശിക്ക് അന്ത്യാഞ്ജലി". മാതൃഭൂമി. 14 Feb 2014. Retrieved 2014 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാത്തി&oldid=3640818" എന്ന താളിൽനിന്ന് ശേഖരിച്ചത്