മാതാ ഗുജ്റി (1624-1705) ഒൻപതാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു തേജ് ബഹാദൂറിന്റെ പത്നിയും, പത്താമത്തെ സിഖ് ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിങിന്റെ മാതാവും ആയിരുന്നു. സിഖ് ചരിത്രത്തിലെ ഒരു പ്രമുഖ വ്യക്തിത്വമായി കണക്കിലാക്കപ്പെടുന്നു.

കർതാപൂരിലെ ഭായ് ലാൽ ചന്ദ് സുബുലിക്കയുടെ പുത്രിയായി, പഞ്ചാബിലെ കപൂർത്തല ജില്ലയിൽ ഒരു സിഖ് ഗുർജർ കുടുംബത്തിലാണ് മാതാ ഗുജ്റി ജനിച്ചത്.

മാതാ ഗുജ്രിയും, അവരുടെ ഇളയ പേരക്കുട്ടികളായ ഫത്തേ സിങ്, സൊരാവർ സിങ് എന്നിവരും എന്ന ഗോബിന്ദ് സിങിന്റെ സേവകനും പുരോഹിതജോലി ചെയ്യുന്നവനുമായ ഗംഗു എന്ന ബ്രാഹ്മണന്റെ പക്കൽ അഭയം പ്രാപിച്ചു. എന്നാൽ ഗംഗു അവരെ വഞ്ചിക്കുകയും, അവരെ മുഗളർക്ക് ഒറ്റുകൊടുക്കുകയും ചെയ്തു. സിർഹിന്ദിലെ ഗവർണറായ വസീർ ഖാന്റെ പിടിയിലായ അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനാൽ, മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം വധിച്ചു. മാതാ ഗുജ്റിയെ ജീവനോടെ മഞ്ഞുകട്ടയിൽ കിടത്തിയും, പേരക്കുട്ടികളായ ഫത്തേസിങ്, സൊരാവർ സിങ് എന്നിവരെ ജീവനോടെ കല്ലറ കെട്ടിയടച്ചുമാണ് വധിച്ചത്.

മാതാ ഗുജ്റി തന്റെ അവസാന നാലു ദിവസങ്ങൾ ചിലവഴിച്ച സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി 'മാതാ ഗുജ്റി ഗുരുദ്വാര' പണികഴിപ്പിക്കപ്പെട്ടു

"https://ml.wikipedia.org/w/index.php?title=മാതാ_ഗുജ്റി&oldid=2664420" എന്ന താളിൽനിന്ന് ശേഖരിച്ചത്