മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാർത്ഥ്യവും

2002-ൽ ശ്രീനി പട്ടത്താനം എഴുതിയ ഗ്രന്ഥമാണ് മാതാഅമൃതാനന്ദമയി -ദിവ്യകഥകളും യാഥാർഥ്യവും. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനെതുടർന്ന് വള്ളിക്കാവ് ആശ്രമത്തിലെ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകൻ ഗ്രന്ഥകർത്താവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിച്ചിരുന്നു.[1] മതനിന്ദ, അശ്ലീലപ്രസിദ്ധീകരണം, ഗൂഢാലോചന തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. അമൃതാനന്ദമയി മതസ്ഥാപകയോ അവരെ ആരാധിക്കുന്നവർ പ്രത്യേക മതാനുയായികളോ അല്ലെന്നിരിക്കെയാണ് മതനിന്ദ എന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ 2004 മേയിൽ ശ്രീനി പട്ടത്താനത്തെ 295 എ വകുപ്പു ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകി. എന്നാൽ വ്യാപകമായ എതിർപ്പുയർന്നതിനെത്തുടർന്ന് പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ ക്രമേണ പിന്നോട്ടു പോയി.

  1. "'വിശുദ്ധ നരക'ത്തിലെ യാഥാർഥ്യം തേടിയ മലയാളിക്ക് പ്രോസിക്യൂഷൻ ഭീഷണി". മാധ്യമം. 2014 ഫെബ്രുവരി 20. Archived from the original on 2014-03-03. Retrieved 2014 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)