കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കൂത്ത് കലാകാരനാണ് മാണി വാസുദേവ ചാക്യാർ.

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ തിരുവങ്ങായൂർ സ്വദേശിയായ ഇദ്ദേഹം മാണി മാധവ ചാക്യാരുടെ അനന്തരവനാണ്. ആനുകാലിക പ്രസക്തിയുള്ള വേഷങ്ങളെ നർമ്മഭാവനയോടെ കൂത്ത് എന്ന കലാരൂപത്തിൽ അവതരിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ രീതി. ദൂരദർശൻ, ആകാശവാണി നിലയങ്ങളിൽ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ആഢ്യകവി തോലൻ, അമതൻ എന്നീ നാടകങ്ങളിൽ അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.[1]

അവതരിപ്പിക്കുന്ന കഥകൾ

തിരുത്തുക

ത്രിപുര ദഹനം, ഗണപതി പ്രാതൽ, കിരാതം, പാഞ്ചാലീ സ്വയംവരം, ഭഗവൽ ദൂത് തുടങ്ങിയവ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2013)[2]
  1. "മാണി വാസുദേവ ചാക്യാർ-കൂത്തിലെ പുതുമ". http://malayalam.webdunia.com. Retrieved 2013 നവംബർ 10. {{cite news}}: Check date values in: |accessdate= (help); External link in |newspaper= (help)
  2. "സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. 2013 നവംബർ 10. Retrieved 2013 നവംബർ 10. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാണി_വാസുദേവ_ചാക്യാർ&oldid=3672969" എന്ന താളിൽനിന്ന് ശേഖരിച്ചത്