കുട്ടികൾ കൂട്ടമായി കളിക്കുന്ന നാടൻ കളിയാണ് മാണിക്യച്ചെമ്പഴുക്ക. ചെമ്പഴുക്ക കളി എന്നും ഇത് അറിയപ്പെടുന്നു. കേരളപാഠാവലി മലയാളം രണ്ടാം ക്ളാസിൽ ഈ കളിയെക്കുറിച്ചു പാഠമുണ്ട്.[1]

കളിരീതി

തിരുത്തുക

കുട്ടികൾ എല്ലാവരും പിറകിലോട്ട് കൈ കെട്ടി വട്ടത്തിൽ നിൽക്കണം. നടുവിൽ ഒരു കുട്ടിയും. വട്ടത്തിൽ നിൽക്കുന്നവർ പാട്ടുപാടികൊണ്ട് ഒരു പഴുത്ത അടയ്ക്ക പിറകിലൂടെ കൈമാറണം. ഈ അടയ്ക്ക കൈമാറുന്നത് നടുവിൽ നിൽക്കുന്ന കുട്ടി കാണരുത്. പാട്ട് നിർത്തുമ്പോൾ ആരുടെ കയ്യിൽ ആണ് ചെമ്പഴുക്ക എന്ന് നടുവിൽ നിൽക്കുന്ന കുട്ടി പറയണം. പറഞ്ഞത് ശരിയായാൽ ചെമ്പഴുക്ക കയ്യിലുള്ള കുട്ടി നടുവിൽ നിൽക്കണം. പറഞ്ഞത് ശരിയല്ലെങ്കിൽ ആ കുട്ടി തന്നെ വിരുതനായി തുടരണം.

കളിപ്പാട്ട്

തിരുത്തുക

ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക
ആ കൈയ്യിലീകൈയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ ഇടം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
എന്റെ വലം കയ്യിലോ മാണിക്യച്ചെമ്പഴുക്ക
നാടുവിലിരിക്കുന്ന വിരുതാനറിയാതെ
ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മാണിക്യച്ചെമ്പഴുക്ക എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. "കേരളപാഠാവലി" (PDF) (in Malayalam). cdn. Archived from the original on 2024-06-03. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മാണിക്യച്ചെമ്പഴുക്ക&oldid=4118353" എന്ന താളിൽനിന്ന് ശേഖരിച്ചത്