മാഡ്‌ചെൻ അമിക്
മാഡ്ചെൻ എലീന അമിക് (/ˈmeɪdtʃən ˈeɪmɪk/ MAYD-chən AY-mik; ജനനം: ഡിസംബർ 12, 1970) ഒരു അമേരിക്കൻ അഭിനേത്രിയാണ്. കൾട്ട് ടെലിവിഷൻ പരമ്പരയായിരുന്ന ട്വിൻ പീക്ക്സ് (1990–1991), അതിന്റെ മുമ്പുള്ള സംഭവങ്ങൾ ഉൾക്കൊള്ളുന്ന ചലച്ചിത്രമായ ട്വിൻ പീക്ക്സ്: ഫയർ വാക്ക് വിത്ത് മി (1992), അതിന്റെ നവീകരിച്ച ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്ക്സ്: ദി റിട്ടേൺ (2017) എന്നിവയിൽ ഷെല്ലി ജോൺസൺ എന്ന താര കഥാപാത്രത്തെ അവതരിപ്പിച്ചു. സെൻട്രൽ പാർക്ക് വെസ്റ്റ് (1995–1996), ഫ്രെഡി (2005–2006), വിച്ചസ് ഓഫ് ഈസ്റ്റ് എൻഡ് (2013–2014) എന്നീ പരമ്പരകളിൽ അവർ ഒരു പതിവു കഥാപാത്രമായിരുന്നു. സിനിമയിൽ, സ്ലീപ്പ്‍വാക്കേഴ്സ് (1992), ഡ്രീം ലവർ (1993) എന്നീ ചിത്രങ്ങളിൽ അവർ താരകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. സിഡബ്ല്യുവിന്റെ നാടക ടെലിവിഷൻ പരമ്പരയായ റിവർഡെയ്‌ലിൽ (2017 - ഇന്നുവരെ) ആലീസ് കൂപ്പർ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്നു.
മാഡ്‌ചെൻ അമിക് | |
---|---|
ജനനം | Mädchen Elaina Amick ഡിസംബർ 12, 1970 Sparks, Nevada, U.S. |
തൊഴിൽ |
|
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | David Alexis (m. 1992) |
കുട്ടികൾ | 2 |
ആദ്യകാലജീവിതം
തിരുത്തുകറെനോയിൽ നിന്ന് ഏതാനും മൈൽ കിഴക്കായി നെവാഡയിലെ[1] സ്പാർക്കിൽ മെഡിക്കൽ ഓഫീസ് മാനേജർ ജൂഡി (മുമ്പ്, റോസ്), ഒരു സംഗീതജ്ഞനായ ബിൽ അമിക്ക് എന്നിവരുടെ പുത്രിയായി മാഡ്‌ചെൻ എലീന അമിക് ജനിച്ചു.[2] ഭാഗികമായി ജർമ്മൻ വംശജരായ[3] അമിക്കിന്റെ മാതാപിതാക്കൾ ജർമ്മൻ ഭാഷയിൽ "പെൺകുട്ടി" (അക്ഷരാർത്ഥത്തിൽ "ചെറിയ കന്യക") എന്നർഥമുള്ള മാഡ്‌ചെൻ എന്ന പേര് മാതാപിതാക്കൾ തിരഞ്ഞെടുത്തത്, മകൾക്ക് അസാധാരണമായ ഒരു പേര് ആഗ്രഹിച്ചതിനാലാണ്.[4] അവർക്ക് നോർവീജിയൻ, സ്വീഡിഷ്, ഇംഗ്ലീഷ്, ഐറിഷ് വംശപാരമ്പര്യമുണ്ട്.[5] ഒരു ചെറുപ്പക്കാരിയെന്ന നിലയിൽ, അവളുടെ സൃഷ്ടിപരമായ ജന്മവാസന പിന്തുടരാൻ മാതാപിതാക്കൾ അമിക്കിനെ പ്രോത്സാഹിപ്പിച്ചു. പിയാനോ, ബാസ്, വയലിൻ, ഗിത്താർ എന്നിവ വായിക്കാൻ പഠിച്ച അവർ ടാപ്പ്, ബാലെ, ജാസ്, മോഡേൺ ഡാൻസ് എന്നിവയുടെ പാഠങ്ങളും അഭ്യസിച്ചു. 1987 ൽ, പതിനാറാമത്തെ വയസ്സിൽ, അഭിനയരംഗത്ത് അവസരം തേടി അവർ ലോസ് ഏഞ്ചൽസിലേക്ക് പോയി.
ഔദ്യോഗികജീവിതം
തിരുത്തുകലോസ് ഏഞ്ചൽസിലേക്ക് മാറിയശേഷം സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷൻ (1989), ബേവാച്ച് (1989) എന്നിവയിലെ അതിഥി വേഷങ്ങളിലൂടെയാണ് അമിക്ക് തന്റെ കരിയർ ആരംഭിച്ചത്. ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്ക്സിൽ (1990-1991) സംവിധായകൻ ഡേവിഡ് ലിഞ്ച് പരിചാരികയായ ഷെല്ലി ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തപ്പോഴാണ് മാഡ്ചെൻ അമിക്കിന്റെ അഭിനയജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിച്ചത്. കുറ്റവാസനയുള്ള ഭർത്താവ് ലിയോയുടെ കൈകളിൽ നിന്ന് ശാരീരിക പീഡനം സഹിക്കുന്ന അമിക്കിന്റെ കഥാപാത്രം ഈ പരമ്പരയിലെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ്. പരമ്പരയുടെ മുൻകാലസംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമായ ട്വിൻ പീക്ക്സ്: ഫയർ വാക്ക് വിത്ത് മി (1992), 2017 ലെ ട്വിൻ പീക്സിന്റെ പുനർനിർമ്മാണ പരമ്പരയിലെ 7 എപ്പിസോഡുകൾ എന്നിങ്ങനെ ഷെല്ലി ജോൺസൺ എന്ന കഥാപാത്രമായി അമിക്ക് ഡേവിഡ് ലിഞ്ചിനൊപ്പം രണ്ടുതവണ കൂടി പ്രവർത്തിച്ചിരുന്നു.
1990 ൽ അമിക്ക് മാണ്ടി എന്ന കഥാപാത്രമായി ഡോണ്ട് ടെൽ ഹെർ ഇറ്റ്സ് മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ടോബി ഹൂപ്പറിന്റെ ഹൊറർ ചിത്രമായ ഐ ആം ഡേഞ്ചറസ് ടുനൈറ്റിൽ ആമിയെ അവതരിപ്പിക്കുകയും ചെയ്തു. 1991 ൽ ദ ബോറോവർ എന്ന ചിത്രത്തിൽ അമിക്ക് അഭിനയിച്ചു. 1992 ൽ സ്റ്റീഫൻ കിംഗിന്റെ ഹൊറർ സിനിമയായ സ്ലീപ്പ്‍വാക്കേഴ്‌സിൽ നായിക താന്യ റോബർട്ട്സണെ അമിക് അവതരിപ്പിച്ചു. അടുത്ത വർഷം, ലവ്, ചീറ്റ് & സ്റ്റീൽ (1993) എന്ന ത്രില്ലർ ചിത്രത്തിലും അവർ അഭിനയിച്ചു.
അവലംബം
തിരുത്തുക- ↑ "Madchen Amick Biography". Buddytv.com. 1970-12-12. Archived from the original on 2010-11-08. Retrieved 2013-10-16.
- ↑ "Mädchen Amick Biography (1970-)". Filmreference.com. 1970-12-12. Retrieved 2016-09-22.
- ↑ Stated on Into the Night with Rick Dees യൂട്യൂബിൽ
- ↑ Mädchen Amick is Allison on Freddie Archived November 10, 2006, at the Wayback Machine.
- ↑ "#CelebsUnfiltered, Social Celebrities, Entertainment News, Photos, Videos, and Exclusives". WhoSay. Archived from the original on 2016-07-05. Retrieved 2016-09-22.