മാട്ടൂർ (കർണ്ണാടക)
കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മറ്റൂർ അഥവാ മത്തൂരു. കർണ്ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്നും 8 കിലോമീറ്റർ അകലമുള്ള ഷിമോഗ ജില്ലയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്. ദൈനംദിന ജീവിതത്തിൽ സംസ്കൃത ഭാഷ ഉപയോഗിക്കുന്ന ആളുകളാണ് ഉള്ളത്. സംസ്കൃതം സംഭാഷണത്തിനായി ഉപയോഗിക്കുന്ന ഇവിടെ വെറും 1500 ഓളം ആളുകൾ മാത്രമാണ് താമസിക്കുന്നത്. തുംഗാ നദിയുടെ കരയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1981ൽ ഇവിടെ സംസ്കൃത ഭാരതിയെന്ന സംഘടനയുടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു വർക് ഷോപ്പ് നടക്കുകയുണ്ടായി. സംസ്കൃതത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുക, ഭാഷയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു വർക് ഷോപ്പിനുണ്ടായിരുന്നത്. അന്ന് ക്ലാസിൽ ഗ്രാമീണരെല്ലാം വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്ലാസിൽ പങ്കെടുക്കാനെത്തിയ ഉഡുപ്പിയിലെ ഒരു സന്യാസി ഗ്രാമീണരോട് ഇനി സംസ്കൃതം സംസാരിക്കുന്ന ഗ്രാമമെന്ന വിശേഷണം നേടിയെടുക്കണമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ഇവിടം സംസ്കൃത ഗ്രാമമായി മാറുന്നത്. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച ഈ ദൗത്യത്തിന്റെ പേരിലാണ് മട്ടൂർ ഗ്രാമം ഇന്ന് പ്രശസ്തമായിരിക്കുന്നത്. ഏകദേശം അറുന്നൂറോളം വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഈ നാടിന്റെ അവകാശികൾ. സങ്കേതിസ് എന്നാണ് ഇവരുടെ സമുദായം അറിയപ്പെടുന്നത്. അഗ്രഹാര മാതൃകയിലുള്ള ഗ്രാമാണ് ഇത്. ഗ്രാമത്തിന്റെ നടുവിൽ ക്ഷേത്രവും, പാഠശാലയും കാണാം. ഇവിടുത്തെ മിക്ക ഭവനങ്ങളും ഒരു സംസ്കൃത പാഠശാല കൂടിയാണ്. കർണ്ണാടകയിലെ മിക്ക സർവ്വകലാശാലകളിലും ഇവിടെ നിന്നുള്ള ഒരു സംസ്കൃത അധ്യാപകനെയെങ്കിലും കാണാം. പ്രശസ്ത വയലിനിസ്റ്റ് വെങ്കട്ടരാമൻ, ഗമക വിദ്വാൻ എച്ച്. ആർ കേശവമൂർത്തി തുടങ്ങിയവർ ഇവിടെ നിന്നുള്ളവരാണ്.മ