മത്തൂരു
13°52′26″N 75°33′32″E / 13.87389°N 75.55889°E കർണ്ണാടക സംസ്ഥാനത്തിലെ ഷിമൊഗ ജില്ലയിലെ ഒരു ഗ്രാമമാണ് മത്തൂരു. (കന്നഡ: ಮತ್ತೂರು, സംസ്കൃതം: मत्तूरु). തുംഗ നദിയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മത്തൂരു | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | ഷിമൊഗ |
ഏറ്റവും അടുത്ത നഗരം | Shivamogga |
ഭാഷ(കൾ) | കന്നട, സംസ്കൃതം, സങ്കേതി |
സമയമേഖല | IST (UTC+5:30) |
പ്രാധാന്യം
തിരുത്തുകഅടുത്തകാലത്തായി ഈ ഗ്രാമം സംസ്കൃത പഠനത്തിന്റെ പേരിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സംസ്കൃത പുനരുദ്ധാരണത്തിന്റെ ഭാഗമായി ഈ ഗ്രാമത്തിലുള്ളവർ ജാതിമതഭേദമന്യേ[1] സംസ്കൃതം അഭ്യസിക്കുകയും ദൈനംദിന ഭാഷയായി സംസ്കൃതത്തെ സ്വീകരിക്കുകയും ചെയ്തു.[2] ഈ ഗ്രാമത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോൾ പ്രധാനഭാഷയായി ഉപയോഗിക്കുന്നത് സംസ്കൃതമാണ്. മത്തൂരുവിന്റെ മാതൃക പിന്തുടർന്ന് കർണ്ണാടകയിലെത്തന്നെ ഹൊഷഹള്ളി, മധ്യപ്രദേശിലെ മോഹാദ്, ഝിരി, ഉത്തരാഖണ്ഡിലെ ഭന്തോളി എന്നീ ഗ്രാമങ്ങളും ഇപ്പോൾ സംസ്കൃതം സംസാരഭാഷയായി സ്വീകരിച്ചിട്ടുണ്ട്.[3]