മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം മാട്ടുപ്പെട്ടിയിൽ കേരള കന്നുകാലി വികസന ബോർഡ് സ്ഥാപിച്ചിരിക്കുന്ന പശുപരിപാലന കേന്ദ്രമാണ് മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം. സങ്കരഇനത്തിൽപ്പെട്ട 80 പശുക്കളും 40 കിടാവുകളും 120 കാളകളുമാണ് ഫാമിലുള്ളത്[1]. ഇന്ത്യയിലെ പ്രധാനപ്പെട്ട ബീജോത്പാദന കേന്ദ്രം കൂടിയാണ് മാട്ടുപ്പെട്ടി ഫാം. ഫാമിലെ പശുക്കൾ ഭൂരിഭാഗവും പ്രതിദിനം 14 മുതൽ 17 വരെ കിലോഗ്രാം പാൽ നൽകുന്നു[2].

ബീജഗുണനിലവാരത്തിന് എച്ച്.എ.സി.സി.എ. സർട്ടിഫിക്കറ്റുള്ള ഫാമിലെ ബീജശേഖരണ കേന്ദ്രത്തിന് ഗുണമേന്മയിൽ എ ഗ്രേഡും 2011 ഏപ്രിലിൽ ഐ.എസ്.ഒ. 9001:2008 അംഗീകാരവും ലഭിച്ചിട്ടുണ്ട്.

  1. "മാട്ടുപ്പെട്ടി ഹൈടെക് ബുൾമദർഫാം". Archived from the original on 2012-01-14. Retrieved 2012-01-17.
  2. മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം[പ്രവർത്തിക്കാത്ത കണ്ണി]