പെരുവനം ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു പുരാതന നമ്പ‌ൂതിരി ഗൃഹം

തിരുത്തുക

സോമയാജിക്ക് മുൻപുള്ള -ഉദ്ദേശം 200 കൊല്ലത്തിന് മുൻപുള്ള -മാടമ്പ് കുടുംബത്തിന്റെ അവസ്ഥയെ പറ്റി വ്യക്തമായ അറിവൊന്നുമില്ല.ഏകദേശം 300 കൊല്ലമേ ആയുള്ളൂ മാടമ്പ് കിരാലൂർക്ക് പോന്നിട്ട്.അതിന് മുൻപ് അവരുടെ കുടുംബം ആറാട്ടുപുഴ ആയിരുന്നു എന്ന അനുമാനം ഏറെക്കുറെ ശരിയാകാം.ആറാട്ടുപുഴ ക്ഷേത്രത്തിലെ ഊരായ്മ സ്ഥാനവും ക്ഷേത്രത്തിനടുത്ത് മാടമ്പിന്റെ അധീനതയിലുള്ള മഠവും വസ്തു വകകളും മഠത്തോട് ചേർന്നുള്ള മുല്ലത്തറ തേവരും ഇതിന് ഉപോൽബലകമായി പറയാവുന്നതാണ്.കിരാലൂരുള്ള തറവാടിന്റെ പഴക്കവും ഇവിടെ മറ്റ് പുരാതനമായ പ്രതിഷ്ഠകൾ ഒന്നും ഇല്ലെന്നുള്ളതും ഇതിനെ ശരിവെക്കുന്നു.ആറാട്ടുപുഴയോ കിരാലൂരോ പാമ്പ‌ുംകാവുകൾ ഇല്ലെന്നുള്ളത് മാടമ്പിനെക്കുറിച്ച് എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണ്.

"https://ml.wikipedia.org/w/index.php?title=മാടമ്പ്&oldid=4094055" എന്ന താളിൽനിന്ന് ശേഖരിച്ചത്