സിറിയൻ - ഖുർദിഷ് പത്രപ്രവർത്തകയും നോവലിസ്റ്റുമാണ് [1]മഹ ഹസ്സൻ (English: Maha Hassan )

ജനനം തിരുത്തുക

സിറിയയിലെ അലെപ്പോയിൽ ജനിച്ചു[2] . ഖുർദിഷ് വംശജയായ മഹ ഹസ്സൻ അറബി ഭാഷയിലെ പ്രമുഖ എഴുത്തുകാരിയാണ്. 2000ൽ ഇവരുടെ എഴുത്തുകൾ സദാചാര വിരുദ്ധമാണെന്ന് ആരോപിച്ച് സിറിയയിൽ മഹയുടെ എഴുത്തുകൾക്ക് പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2004 ഓഗസ്റ്റ് മുതൽ പാരിസിൽ പ്രവാസ ജീവിതം നയിക്കുകയാണ്.[3]

പുരസ്‌കാരങ്ങൾ തിരുത്തുക

2005ൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ വേട്ടയാടപ്പെടുന്ന എഴുത്തുകാർക്കുള്ള ഹെൽമൻ/ ഹമ്മെറ്റ് ഗ്രാൻഡിന് അർഹയായി. 2007-2008 കാലയളവിൽ പ്രമുഖ എഴുത്തുകാരിയായ ആൻ ഫ്രാങ്കിന്റെ അംസ്റ്റർഡാമിലെ പുനരുദ്ധരിച്ച അപ്പാർട്ട്‌മെന്റിൽ താമസിക്കാൻ ക്ഷണം ലഭിച്ചു. മഹ ഹസ്സന്റെ അംബ്ലിക്കൽ കോഡ് എന്ന നോവൽ 2011ലെ അറബിക് ബുക്കർ പ്രൈസിനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.

അവലംബം തിരുത്തുക

  1. "Profile in IPAF website". Archived from the original on 2011-08-30. Retrieved 2017-09-01.
  2. Interview with the Daily Star, Lebanon, November 2011
  3. "Interview with IRIN News, 2005". Archived from the original on 2012-07-16. Retrieved 2017-09-01.
"https://ml.wikipedia.org/w/index.php?title=മഹ_ഹസ്സൻ&oldid=3640604" എന്ന താളിൽനിന്ന് ശേഖരിച്ചത്