മഹൈൽ മൌണ്ടൻസ് ദേശീയോദ്യാനം
ടാൻസാനിയയിലെ ദേശീയോദ്യാനം
മഹൈൽ മൌണ്ടൻസ് ദേശീയോദ്യാനം ടാൻസാനിയയിലെ കിഗോമ മേഖലയിലെ ടാൻഗനിയിക്ക തടാകതീരത്തു സ്ഥിതിചെയ്യുന്ന ഒരു ദേശായോദ്യാനമാണ്.
മഹൈൽ മൌണ്ടൻസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tanzania |
Coordinates | 6°16′S 29°56′E / 6.267°S 29.933°E |
Area | 1650 km² |
Visitors | 1,074 (in 2012[1]) |
Governing body | Tanzania National Parks Authority |
ഈ ദേശീയോദ്യാനത്തിൻറെ അതിരുകൾക്കകത്ത് സ്ഥിതി ചെയ്യുന്ന മഹൈൽ മലനിരകളുടെ പേരിൽനിന്നാണ് ഉദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. ഈ ദേശീയോദ്യാനം നിരവധി അസാധാരണമായ പ്രത്യേകതകൾ ഉള്ളതാണ്. ആദ്യത്തെ പ്രത്യേകത, രാജ്യത്ത് ചിമ്പാൻസികൾക്കായുള്ള രണ്ട് സംരക്ഷിത മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. (രണ്ടാമത്തേത് ഗവേഷകനായ ജെയിൻ ഗുഡോളിനാൽ പ്രശസ്തമാക്കപ്പെട്ട തൊട്ടടുത്തുതന്നെയുള്ള ഗോംബെ സ്ട്രീം ദേശീയോദ്യാനമാണ്).
മഹൈൽ മൗണ്ടൻസ് ദേശീയോദ്യാനത്തിലാണ് അറിയപ്പെടുന്നവയിൽ ഏറ്റവും കൂടുതൽ ചിമ്പാൻസികളുടെ അംഗസംഖ്യയുള്ളത്. ദേശീയോദ്യാനത്തിൻറെ വലിപ്പവും വിദൂരസ്ഥമായ ഇതിൻറെ കിടപ്പും ചിമ്പാൻസികളുടെ അംഗസംഖ്യ വർദ്ധിക്കുന്നതിനു പര്യാപ്തമായ സാഹചര്യങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 20 December 2015. Retrieved 22 December 2015.