പൊഖാറ സിറ്റിയിൽ നിന്നും 6 കി മീ അകലെ ബാറ്റുലെചൗറിൽ സെറ്റി നദിക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ഏതാണ്ട് 275 മീറ്റർ നീളമുള്ള ചുണ്ണാമ്പു പാറകൾ കൊണ്ടുനിർമ്മിച്ച വലിയ ഗുഹയാണ് മഹേന്ദ്ര ഗുഹ.[1] സ്റ്റാളാഗ്മറ്റുകളും സ്റ്റാലേക്റ്റൈറ്റുകളും അടങ്ങിയിരിക്കുന്ന നേപ്പാളിലെ ഈ ഗുഹ വളരെ അപൂർവ്വമായ കാഴ്ചയാണ്.[2] എല്ലാ വർഷവും ആയിരക്കണക്കിന് സഞ്ചാരികളെ ഈ ഗുഹ ആകർഷിക്കുന്നു.[3] ഗുഹക്കുള്ളിൽ ഹിന്ദു ദൈവമായ ശിവൻറെ പ്രതിമയും കാണാം.

Mahendra Cave
Mahendra Gupha
Entrance of Mahendra Cave
Map showing the location of Mahendra Cave
Map showing the location of Mahendra Cave
LocationPokhara, Nepal
Coordinates28°16′17″N 83°58′47″E / 28.27139°N 83.97972°E / 28.27139; 83.97972
Length200m
GeologyPleistocene limestone
Entrances1
AccessTours are available in season
Websitewww.mahendracave.com

തുടക്കത്തിൽ 16 മീറ്റർ വീതിൽ ആരംഭിക്കുന്ന ഗുഹയുടെ മദ്ധ്യഭാഗത്തെത്തുമ്പോൾ 3½ മീറ്റർ വീതിയിലും അവസാനം വീതി കുറഞ്ഞുവരുന്നു. ചുണ്ണാമ്പ് പാറകൾക്കിടയിലൂടെ മുകളിൽ നിന്നും വശങ്ങളിലൂടെയും നിരന്തരം വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന ഈ ഗുഹയിൽ ഹിന്ദു ദൈവങ്ങളുടേതടക്കം ധാരാളം ചുമർചിത്രങ്ങളും കാണാം. ഗുഹക്കുള്ളിൽ ഒരു സിദ്ധി വിനായക ക്ഷേത്രവും ഉണ്ട്.[4] നേപ്പാൾ രാജാവായിരുന്ന മഹേന്ദ്ര ബിർ ബിക്രം ഷാ ദേവിന്റെ പേരാണ് ഈ ഗുഹയ്ക്ക് നൽകിയിട്ടുള്ളത്.[5]

അവലംബം തിരുത്തുക

  1. Swift, Dusty (2011). Illusions of Enlightenment: A Story about a Peace Corps Volunteer in Nepal and His Discovery of the Buddhist Teachings. iUniverse. p. 359. ISBN 9781450290654.
  2. Naresh Chandra Sangal, Prakash Sangal (1998). Glimpses of Nepal: A Brief Compilation of History, Culture, Language, Tradition, Religious Places, Festivals, Mountains, Revers, Safari Parks, Cities, Kathmandu University, and Other Important Informations for Holiday-makers. APH Publishing. p. 42. ISBN 9788170249627.
  3. "Nepal to boost post-conflict tourism this year". Daily News Online. 6 January 2007. Retrieved 5 November 2013.
  4. "Bankside Salt Lake City", Rivertown, The MIT Press, 2007, ISBN 9780262277075, retrieved 2019-03-12
  5. "Caves". Pokhara Hotels. Archived from the original on 2014-09-29. Retrieved 2019-03-12.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഹേന്ദ്ര_ഗുഹ&oldid=3640684" എന്ന താളിൽനിന്ന് ശേഖരിച്ചത്